Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightടേസ്റ്റി നിബിൾസ് 'റെഡി...

ടേസ്റ്റി നിബിൾസ് 'റെഡി ടു ഈറ്റ് പുട്ട്' വിപണിയിൽ

text_fields
bookmark_border
ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പുട്ട് വിപണിയിൽ
cancel

കോഴിക്കോട്, ജൂലൈ 12: അരൂർ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാൻഡായ ടേസ്റ്റി നിബിൾസ് 'റെഡി ടു ഈറ്റ് പുട്ട്' പായ്ക്ക് വിപണിയിലിറക്കി. റെഡിടുഈറ്റ് ശ്രേണിയിൽ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്. ‘റെഡി ടു ഈറ്റ് ഓണം സദ്യ’ പായ്ക്ക് സീസൺ 2ന്റെ വിപണനവും ഇതൊടൊപ്പം ആരംഭിച്ചു.

ജൂലൈ 12 ന് കോഴിക്കോട് നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ് മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യനിൽനിന്ന് സിനിമാ താരം അനു സിത്താര പുതിയ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ടേസ്റ്റി നിബിൾസ് നൽകുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്റെ തനത് രുചികൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആവോളം ആസ്വദിക്കാമെന്ന് ചടങ്ങിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ചെറിയാൻ കുര്യൻ പറഞ്ഞു. “പ്രിസർവേറ്റീവുകൾ ചേർക്കാത്ത, ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാൻ നിങ്ങൾ പൊതികൾ തുറന്ന് വിഭവങ്ങൾ ചൂടാക്കുക മാത്രം ചെയ്താൽ മതി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പുട്ട്

കേരളത്തിന്റെ തനത് പരമ്പരാഗത രുചിയിലാണ് സ്വാദിഷ്ടമായ റെഡി ടു ഈറ്റ് പുട്ട് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സൈഡ് ഡിഷുകൾക്കൊപ്പമോ വാഴപ്പഴത്തോടൊപ്പമോ പുട്ട് കഴിക്കാം.

ഏറെ മൃദുവായ, ഗുണമേന്മയും സ്വാദുമുള്ള ടേസ്റ്റി നിബിൾസ് പുട്ട് ലോകത്തെവിടെയും ഏത് സമയത്തും ഇനി നിങ്ങൾക്ക് ആസ്വദിക്കാം’’–ചെറിയാൻ കുര്യൻ കൂട്ടിച്ചേർത്തു. ദീർഘനാളത്തെ പരീക്ഷണങ്ങൾകൊണ്ടാണ് റിട്ടോർട്ട് പ്രോസസ്സിങ്ങിന് വഴങ്ങുന്ന രീതിയിൽ ഈ വിഭവത്തെ ടേസ്റ്റി നിബിൾസ് പാകപ്പെടുത്തിയത്. അരിപ്പൊടിയുടെയും ചിരകിയ തേങ്ങയുടെയും അനുപാതവും, വെള്ളത്തിന്റെ അംശവും, ആവിയും ക്രമീകരിച്ചാണ് റിട്ടോർട്ട് പ്രോസസ്സിങ്ങിനുതകുന്ന രീതിയിൽ പുട്ടുണ്ടാക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്കൊണ്ട് പ്രിസർവേറ്റീവുകൾ ചേർക്കേണ്ടി വരുന്നില്ല. പുട്ടിന്റെ തനതായ രുചിയും മൃദുതത്വവും നിലനിർത്തുകയും ചെയ്യും. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ (www.tastynibbles.in ) 120 രൂപ വിലയിൽ ‘റെഡി ടു ഈറ്റ് പുട്ട്' (200g) ആദ്യഘട്ടത്തിൽ ലഭിക്കും. തുടർന്ന് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കും.

റെഡിടുഈറ്റ് സദ്യ

ടേസ്റ്റി നിബിൾസ് 'റെഡി ടു ഈറ്റ് ഓണം സദ്യ സീസൺ 2' പായ്ക്കിൽ 13 വിഭവങ്ങളാണ് ഉള്ളത്. ഒരു കിലോ വേവിച്ച മട്ട അരി (250 ഗ്രാം വീതമുള്ള നാല് പാക്കറ്റുകൾ), രണ്ട് പായ്ക്കറ്റ് സാമ്പാർ കറി (200 ഗ്രാം വീതം), അവിയൽ, ഓലൻ, കാളൻ, കൂട്ടുകറി, കാബേജ് തോരൻ, കണ്ണി മാങ്ങാ അച്ചാർ എന്നിവ ഓരോ പായ്ക്കറ്റ്, 200 ഗ്രാം പുളിയിഞ്ചി, ഏത്തക്ക ചിപ്സ് (100 ഗ്രാം), മൂന്ന് ഇനം പായസം എന്നിവ ഉൾപ്പെടുന്നതാണ് ഒരു പായ്ക്ക്. പാലട പായസം മിക്സ് (200 ഗ്രാം), സേമിയ പായസം മിക്സ് (200 ഗ്രാം), കടുംപായസം മിക്സ് (100 ഗ്രാം) എന്നിവയുടെ ഓരോ പായ്ക്കറ്റ് വീതമാണ് മൂന്ന് പായസങ്ങൾ. ഓരോ പായ്ക്കിലും നാല് പേർക്ക് വിളമ്പാവുന്നത്ര അളവുണ്ടാകും.

‘ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് ഓണം സദ്യ സീസൺ 2 പായ്ക്ക്’ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ (www.tastynibbles.in) വഴി മാത്രമാണ് വിപണനം ചെയ്യുന്നത്. പായ്ക്കിന് 1,780 രൂപയാണ് വിലയെങ്കിലും പ്രത്യേക പരിമിത സമയ ഓൺലൈൻ ഓഫർ വഴി 1,499 രൂപയ്ക്ക് ലഭിക്കും.

റിട്ടോർട്ട് പ്രോസസിങ്

പ്രിസർവേറ്റീവുകൾ ചേർക്കാതെ റിട്ടോർട്ട് പ്രോസസിങ് എന്ന പ്രത്യേക സാങ്കേതികവിദ്യയിലൂടെ ടേസ്റ്റി നിബിൾസ് രുചിയുടെ വിപുലമായ ലോകം നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു. HACCP (ഹാസാർഡ് അനാലിസിസ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്), FSSC 22000 സ്റ്റാൻഡേർഡുകൾ പാലിച്ച് പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഭക്ഷ്യവിഭവങ്ങളുടെ മികച്ച ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നു. ബിരിയാണി, കറികൾ, അച്ചാറുകൾ, പായസം, സ്നാക്സ് എന്നിവയുൾപ്പെടെ റെഡി ടു ഈറ്റ്, റെഡിടുകുക്ക് ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ടേസ്റ്റി നിബിൾസ് പുറത്തിറക്കുന്നു.

കമ്പനി വളർച്ചയുടെ പടവുകൾ കയറുന്നു

വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ഉപയോക്താവിനുമുന്നിൽ അവതരിപ്പിക്കുന്നതിലാണ് തങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടേസ്റ്റി നിബിൾസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സെയിൽസ്) സുനിൽ കൃഷ്ണൻ പറഞ്ഞു.

"ആധുനിക സാങ്കേതികവിദ്യയിലൂടെ ഭക്ഷണത്തിന്റെ തനത് രുചി നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്’–അദ്ദേഹംപറഞ്ഞു.

കമ്പനിയെക്കുറിച്ച്:

ടേസ്റ്റി നിബിൾസ് ബ്രാൻഡ് 2001ൽ സ്ഥാപിതമായ, HICABF സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രൂപ്പിനുകീഴിലുള്ളതാണ്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. പ്രധാന ഓഹരി ഉടമയായ ജപ്പാൻ ഹിഗാഷിമാരു ഇന്റർനാഷണൽ കോർപ്പറേഷൻ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷ്യ വിഭവങ്ങൾ നിലവിൽ 20ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഇന്ത്യൻ വിപണിയിൽ പുതിയ പടുവകൾ ഒന്നൊന്നായി ചവിട്ടിക്കയറുകയാണ് കമ്പനി.

ഉൽപ്പന്നങ്ങളുടെ വിശാല ശ്രേണി:

സമുദ്ര ഭക്ഷ്യ ഉൽപന്നങ്ങളുടെ മുൻനിര ഉൽപ്പാദകരും കയറ്റുമതിക്കാരുമാണ് ടേസ്റ്റി നിബിൾസ്. ടിന്നിലടച്ച ട്യൂണയുടെ 25ലധികം വ്യത്യസ്ത വകഭേദങ്ങൾ കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്. മുപ്പതിലേറെ റെഡിടുഈറ്റ് വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിക്കഴിഞ്ഞു. അച്ചാർ വിഭാഗത്തിൽത്തന്നെ ഇരുപതിലേറെ ഉൽപ്പന്നങ്ങളുണ്ട്. കറി കട്ട് പാൻറെഡി ഫിഷ്, ഫ്രോസൺ സ്നാക്ക്സ് എന്നിവയും കമ്പനി നിർമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.tastynibbles.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ടേസ്റ്റി നിബിൾസ് റെഡിടുഈറ്റ് പുട്ട് പായ്ക്ക് സിനിമാതാരം അനു സിതാരയ്ക്ക് നൽകി ടേസ്റ്റി നിബിൾസ് എം ഡി ചെറിയാൻ കുര്യൻ വിപണിയിലിറക്കുന്നു. ഒപ്പം ടേസ്റ്റി നിബിൾസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സെയിൽസ്) സുനിൽ പി കൃഷ്ണനും കീ അക്കൗണ്ട്സ് മാനേജർ മനോജ് ടി പിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tasty Nibbles
News Summary - Tasty Nibbles 'Ready to Eat Food' in the market
Next Story