ട്രംപിന്റെ പ്രഖ്യാപനം തിരിച്ചടിച്ചു; ടാറ്റ മോട്ടോഴ്സിന്റെ ഓഹരികളിൽ ഇടിവ്
text_fieldsവാഷിങ്ടൺ: ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ടാറ്റ മോട്ടോഴ്സിനും തിരിച്ചടിയായി. വ്യാഴാഴ്ച ടാറ്റ ഓഹരികളിൽ ആറ് ശതമാനം നഷ്ടമുണ്ടായി. രാവിലെ പത്ത് മണിയോടെ 5.26 ശതമാനം നഷ്ടത്തോടെ 670.70 രൂപയിലാണ് ബി.എസ്.ഇയിൽ ടാറ്റ മോട്ടോഴ്സിന്റെ വ്യാപാരം.
യു.എസിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കെല്ലാം തിരിച്ചടിയാവുന്ന തീരുമാനമാണ് ട്രംപ് പ്രഖ്യാപിച്ചത്. ആഡംബര ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥരാണ് ടാറ്റ. ജാഗ്വാർ ബ്രാൻഡിന് കീഴിൽ വരുന്ന കാറുകളിൽ 22 ശതമാനവും വിൽക്കുന്നത് വടക്കേ അമേരിക്കയിലാണ്. യു.എസിലാണ് വിൽപന കൂടുതലുള്ളത്. ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് ജാഗ്വാറിന് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ത്‍യ
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്. കാറിന്റെ നിർമാണം യു.എസിലാണ് നടത്തുന്നതെങ്കിൽ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു. ഏപ്രിൽ ആദ്യവാരത്തിൽ കൂടുതൽ തീരുവ ചുമത്തുന്നതിന്റെ തുടക്കമായാണ് ട്രംപ് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നികുതി ചുമത്തുന്നത്.
കാറുകളുടെ ഇറക്കുമതിക്ക് തീരുവ ചുത്തുന്നത് ട്രംപിന്റെ കാലങ്ങളായുള്ള നയത്തിന്റെ ഭാഗമാണ്. യു.എസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.