റിലയൻസിന് ശേഷം 10 ലക്ഷം വിപണി മൂല്യമുള്ള കമ്പനിയായി ടി.സി.എസ്
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് ശേഷം 10 ലക്ഷം വിപണിമൂല്യമുള്ള കമ്പനിയായി മാറി ഐ.ടി ഭീമൻ ടി.സി.എസ്. ഓഹരി വിപണിയിൽ ടി.സി.എസിെൻറ ഷെയറുകൾ കുതിച്ചതാണ് കമ്പനിക്ക് തുണയായത്. തിങ്കളാഴ്ച രാവിലെ നടന്ന വ്യപാരത്തിൽ ആറ് ശതമാനമാണ് ടി.സി.എസ് ഓഹരികൾക്കുണ്ടായ നേട്ടം. ബി.എസ്.ഇയിൽ 6.18 ശതമാനം നേട്ടത്തോടെ 2678.80 രൂപയിലേക്ക് ടി.സി.എസ് എത്തിയിരുന്നു.
ഓഹരി വില കുതിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 10,03,012.43ലേക്ക് എത്തി. കഴിഞ്ഞ മാസം ഒമ്പത് ലക്ഷം വിപണി മൂല്യം നേടുന്ന രണ്ടാമത്തെ കമ്പനിയായി ടി.സി.എസ് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടവും കമ്പനിയെ തേടിയെത്തുന്നത്.
നേരത്തെ ഒക്ടോബർ ഏഴിന് ബോർഡ് യോഗം നടക്കുമെന്ന് ടി.സി.എസ് ഓഹരി വിപണിയിൽ അറിയിച്ചിരുന്നു. ഈ യോഗത്തിൽ ഓഹരി ഉടമകൾക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്നാണ് സൂചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.