Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅറബ് നാഗരികതയുടെ പെരുമ...

അറബ് നാഗരികതയുടെ പെരുമ വിളിച്ചോതി സിറ്റി ഫ്ലവർ ‘റമദാൻ സൂഖി’ന്​ തുടക്കം

text_fields
bookmark_border
അറബ് നാഗരികതയുടെ പെരുമ വിളിച്ചോതി സിറ്റി ഫ്ലവർ ‘റമദാൻ സൂഖി’ന്​ തുടക്കം
cancel
camera_alt

സിറ്റി ഫ്ലവർ ശാഖകളിലെ ‘റമദാൻ സൂഖി’ന്റെ ഉദ്​ഘാടനം റിയാദ്​ ബത്​ഹയിലെ ഹൈപ്പർമാർക്കറ്റിൽ ഗായകനും സംഗീത സംവിധായകനുമായ നിഖിൽ പ്രഭ ഉദ്​ഘാടനം ചെയ്​തപ്പോൾ

റിയാദ്: പുണ്യമാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾക്കായി പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ ‘റമദാൻ സൂഖ്’ പ്രവർത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമാണ് റമദാൻ സൂഖുകൾ. അറബ് നാഗരികത വളർന്നതും വികസിച്ചതും സൂഖുകൾ അഥവാ അറബ് പൈതൃക ചന്തകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകൾ. പൗരാണിക അറേബ്യൻ മാതൃകയിൽ സിറ്റി ഫ്ലവർ പുനരാവിഷ്കരിക്കുകയാണെന്ന് മാനേജ്മെൻറ് വക്താക്കൾ പറഞ്ഞു.

ഫെബ്രുവരി 19ന് ആരംഭിച്ച റമദാൻ സൂഖ് മാർച്ച് 17വരെ നീണ്ടുനിൽക്കും. ‘സൂഖ്-25’ എന്ന പേരിൽ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാൻ, ഈദ് എന്നിവയെ വരവേൽക്കാൻ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ലവർ സൂഖി​െൻറ പ്രധാന ആകർഷണം. സൂഖിൽ വിപുലമായ ശ്രേണിയിലുളള ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്. പ്രത്യേകിച്ച് റമദാനിൽ ഒഴിച്ചുകൂടാനാവാത്ത ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗം തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഇതിനായി റിയാദിലെ ബത്ഹ, സകാക്ക, ഹാഇൽ, ജുബൈൽ എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലും മറ്റു ഔട്ട്‌ ലെറ്റുകളിലും പ്രത്യേക റമദാൻ തമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

250-ൽപരം സാധനങ്ങൾ സിറ്റി ഫ്ലവറി​െൻറ എല്ലാ ശാഖയിലും പ്രത്യേകം ഒരുക്കിയ റമദാൻ തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേൻ, ഓട്ട്സ്, ഫ്രൂട്ട്സ് തുടങ്ങി റമദാൻവിഭവങ്ങൾ തയാറാക്കാനുള്ള എല്ലാ ആവശ്യവസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങൾ, പച്ചക്കറികൾ, നാട്ടിൽ ലഭിക്കുന്ന എല്ലാ പലചരക്കുസാധനങ്ങളും ഒറ്റശ്രേണിയിൽ ലഭിക്കും.

‘റമദാൻ സൂഖിന്’ പുറമേ, പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ് ബേക്കറി, ക്ലീനിങ്​ ആൻഡ് ആക്സസറികൾ, വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് സിറ്റി ഫ്ലവറിൽ പ്രത്യേക ഓഫറുകളും കിഴിവുകളും ഉണ്ടാകുമെന്ന് മാനേജ്മെൻറ് വക്താക്കൾ പറഞ്ഞു. ബത്ഹ ഹൈപ്പർമാർക്കറ്റിൽ ബുധനാഴ്ച റമദാൻ സൂഖി​െൻറ ഉദ്ഘാടന ചടങ്ങ് നടന്നു.

ജൂനിയർ എ.ആർ. റഹ്​മാൻ എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ നിഖിൽ പ്രഭ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഗായിക പ്രിയ ബൈജു, സിറ്റി ഫ്ലവർ മാർക്കറ്റിങ് മാനേജർ നിബിൻ ലാൽ, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ എ.കെ. നൗഷാദ്, സ്​റ്റോർ മാനേജർമാരായ അനസ് കൊടുവള്ളി, ഷാഫി കണ്ണൂർ, ഇബ്രാഹിം മുക്കണ്ണി, സാമൂഹികപ്രവർത്തകരായ റാഷിദ്‌ ദയ, റാഫി കൊയിലാണ്ടി, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സിറ്റി ഫ്ലവർ ജുബൈൽ, ഹാഇൽ, സക്കാക്ക, ദമ്മാം, യാംബു, ഹഫർ അൽ ബാതിൻ, ഖോബാർ, ബുറൈദ തുടങ്ങി വിവിധ ഔട്ട്‌ലെറ്റുകളിലും റമദാൻ സൂഖ് ഉദ്ഘാടന ചടങ്ങുകൾ നടന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Souq
News Summary - The Ramadan Souk begins
Next Story