Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഹജ്ജിനും ഉംറക്കും...

ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണമെന്ന ഹരജി സു​പ്രീംകോടതി തള്ളി

text_fields
bookmark_border
ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണമെന്ന ഹരജി സു​പ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: ഹജ്ജ്​, ഉംറ തീർഥാടനത്തിന്​ സർക്കാർ ചരക്കുസേവന നികുതി (ജി.എസ്​.ടി) ഈടാക്കുന്നതിനെതിരെ സ്വകാര്യ ടൂർ ഓപറേറ്റർമാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചി​​ന്‍റേതാണ്​ നടപടി. ആർട്ടിക്ക്​ൾ 245 പ്രകാരം രാജ്യത്തിന്​ പുറത്തുള്ള സേവനങ്ങൾക്ക്​ ജി.എസ്​.ടി ഈടാക്കാൻ സാധിക്കില്ലെന്ന്​ ഹരജിക്കാർ ചൂണ്ടിക്കാട്ടി.

ഹജ്ജ്​ കമ്മിറ്റി വഴി പോകുന്നവർക്ക്​ ഇത്തരം നികുതി ഈടാക്കുന്നില്ലെന്നും വിവേചനമാണ്​ കാണിക്കുന്നതെന്ന ഹരജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. നിലവിൽ അഞ്ച്​ ശതമാനമാണ്​ ഹജ്ജ്​, ഉംറ തീർഥാടനത്തിന്​ സർക്കാർ ജി.എസ്​.ടി ഈടാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
News Summary - The Supreme Court rejected the plea to exempt Hajj and Umrah from GST
Next Story