സ്വർണവില കൂടി; വീണ്ടും 49,000 കടന്നു
text_fieldsകോഴിക്കോട്: സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന ശേഷം അഞ്ച് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വില ഇന്ന് അൽപം കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 49000 കടന്നു.
ഗ്രാമിന് 6135ഉം പവന് 49080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 രൂപയുമായിരുന്നു. തിങ്കളാഴ്ച 49,000 ആയിരുന്നു പവൻ വില.
മാർച്ച് മാസം സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. 20 ദിവസം കൊണ്ട് 3120 രൂപ വർധിച്ചു. മാർച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില.
ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വില കുതിക്കാൻ ഇടയാക്കിയത്. കിഴക്കൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ തുടരുന്നതും വിലവർധനവിന് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 2132 ഡോളർ വരെ കുറയാമെന്നും 2223 ഡോളർ മറികടക്കുമെന്നും പ്രവചനം വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.