സ്വർണത്തിന് 560 രൂപ കുറഞ്ഞു
text_fieldsകൊച്ചി: അടിക്കടി വില കൂടിയ ശേഷം സ്വർണത്തിന് ഇന്ന് പവന് 560 രൂപ കുറഞ്ഞു. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6650 രൂപയും പവന് 53200 രൂപയുമായി.
ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 100 രൂപ കൂടിയിരുന്നു. പവന് 800കൂടി 53,760 രൂപയായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. 2420 ഡോളർ വരെയെത്തിയ സ്വർണ്ണവില 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതാണ് വിലകുറയാൻ ഇടയാക്കിയത്.
ഈ മാസത്തെ സ്വർണ വില:
ഏപ്രിൽ 1: 50880
ഏപ്രിൽ 2: Rs. 50,680 (ഈ മാസത്തെ ഏറ്റവും കുറവ്)
ഏപ്രിൽ 3: 51280
ഏപ്രിൽ 4: 51680
ഏപ്രിൽ 5: 51320
ഏപ്രിൽ 6: 52280
ഏപ്രിൽ 7: 52280
ഏപ്രിൽ 8: 52520
ഏപ്രിൽ 9: 52800
ഏപ്രിൽ 10: 52880
ഏപ്രിൽ 11: 52960
ഏപ്രിൽ 12: 53,760 (ഈ മാസത്തെ ഏറ്റവും കൂടുതൽ)
ഏപ്രിൽ 13: Rs. 53,200
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട്. ഇതാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്താകുന്നത്. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്. ഇതിന് പുറമേ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും സ്വർണ്ണത്തിന്റെ വില വർധനവ് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.