സ്വർണം തിരിച്ചുകയറുന്നു, ഇന്ന് വിലകൂടി
text_fieldsകൊച്ചി: തുടർച്ചയായ നാലു ദിവസം കൊണ്ട് പവന് 2,680 രൂപ കുറഞ്ഞ സ്വർണം ഇന്ന് തിരിച്ചുകയറുന്നു. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ മൂന്ന്) സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞിരുന്നു. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെ വിപണി തകർന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടർന്നെങ്കിലും തിങ്കളാഴ്ച വീണ്ടും താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയിൽ നിന്ന് തുടർച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.
ഊഹകച്ചവടക്കാരും വൻകിട നിക്ഷേപകരുമാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. അമേരിക്കയുടെ പകര ചുങ്കം പ്രഖ്യാപനത്തിനുശേഷം ലോകമെമ്പാടുമുള്ള ഓഹരി മാർക്കറ്റുകളും ക്രൂഡോയിൽ വിലയും കൂപ്പുകുത്തിയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുനേപാൾ സ്വർണ്ണവിലയിലെ ഇടിവ് ചെറുതാണ്. അന്താരാഷ്ട്ര സ്വർണ്ണവില 100 ഡോളർ വരെ കുറയാം എന്ന പ്രവചനങ്ങൾ ഉണ്ടെങ്കിലും താൽക്കാലികമായി ചാഞ്ചാടി നിൽക്കുന്ന സ്വർണ്ണവില മുകളിലോട്ട് തന്നെ ഉയരും എന്നുള്ള സൂചനകളാണ് വരുന്നത്. കേരളത്തിൽ വിഷു, ഈസ്റ്റർ, അക്ഷയതൃതീയ ആഘോഷങ്ങളും വിവാഹ സീസണും വരുന്നതിനാൽ സ്വർണ വിപണിയിൽ കൂടുതൽ ഉണർവ് ഉണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.