സ്വർണത്തിന് ഇന്നും കുതിച്ചുയർന്നു; വീണ്ടും റെക്കോഡ് വില
text_fieldsകോഴിക്കോട്: സ്വർണത്തിന് ഇന്നും വില കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5845 രൂപയും പവന് 46760 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്.
നവംബർ 29ന് 46,480 രൂപയായതാണ് ഇതിനുമുമ്പുള്ള ഏറ്റവും കൂടിയ വില. അന്ന് ഗ്രാമിന് 5,810 രൂപയായിരുന്നു. നവംബർ 30ന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായി. ഇന്നലെ 20 രൂപ ഗ്രാമിന് കൂടി യഥാക്രമം 5770 രൂപയും 46,160 രൂപയുമായി.
2072.12 ഡോളറാണ് ട്രായ് ഔൺസിന് അന്താരാഷ്ട്ര സ്വർണ്ണവില. ഡോളറിന് 83.35 രൂപയാണ് വിനിമയ നിരക്ക്. 2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഉയർന്ന റെക്കോർഡ് വില. 2080 ഡോളർ മറികടന്നാൽ 2150 ഡോളർ വരെ പോകുമെന്നുള്ള സൂചനകളാണ് ഇപ്പോൾ വരുന്നത്. വൻകിട നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരൂന്നതാണ് വിലയിലുള്ള കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ (5 ശതമാനം) ഒരു പവൻ സ്വർണം വാങ്ങാൻ ഇന്നത്തെ വിലനിലവാര പ്രകാരം 50624 രൂപ വേണം. (സ്വർണ വില 46760+ 5% പണിക്കൂലി 2330+ ജി.എസ്.ടി 1472.94 + HUID ചാർജ് 53.10 =50624)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.