വിവോ V30 ലൈറ്റ് 5G സ്മാർട്ട്‌ഫോണുമായി സൗദിയിൽ
text_fieldsറിയാദ്: പ്രൗഢമായ ചടങ്ങിൽ വിവോ അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ V30 Lite 5G സൗദി അറേബ്യയിലെ വിപണിയിൽ അവതരിപ്പിച്ചു. മൃദുവും മിനുസമാർന്നതുമായ ഡിസൈനും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വിപ്ലകരമായ അനുഭവം സമ്മാനിക്കും വിധമാണ് ഇതിെൻറ നിർമാണമെന്ന് കമ്പനി അവകാശപ്പെട്ടു.
ഇക്കോ ഫൈബർ ലെതർ, മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിം എന്നിവയിൽ നിർമിച്ച ഫോൺ കാഴ്ചക്ക് മനോഹരമാണ്. ലെതർ പർപ്പിൾ, ക്രിസ്റ്റൽ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്. അൾട്രാ-സ്ലിം വൺ-പീസ് 3D ഫ്ലാറ്റ് രൂപകൽപനയിലാണ് ഫോണിെൻറ നിർമാണം.
V30 Lite 5Gയുടെ മറ്റൊരു സവിശേഷത ഇത് നൽകുന്ന സമ്പന്നമായ ദൃശ്യാനുഭവമാണ്. 6.67-ഇഞ്ച് 120 ഹെർട്‌സ് അൾട്രാ വിഷൻ അമോലെഡ് ഡോച്ച് ഡിസ്‌പ്ലേ ഉജ്വല നിറങ്ങളിലും സ്‌ഫടികതുല്യമായ വ്യക്തതയിലും ആഴത്തിലുള്ള വിശദാംശങ്ങളിലും വ്യതിരിക്തമായ കാഴ്ചാനുഭവം പകർന്നുനൽകുന്നു. 300 ശതമാനം വോളിയം ഓഡിയോ ബൂസ്റ്ററും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉള്ളതിനാൽ സമ്പന്നവും ആഴത്തിലുള്ളതുമായ ശബ്‌ദ നിലവാരം നൽകുന്നു. ചുരുക്കത്തിൽ പോക്കറ്റ് വലുപ്പമുള്ള ഒരു സിനിമാതിയേറ്ററായി ഫോൺ മാറുന്നു. സിനിമകളും മറ്റ് വിഡിയോകളും അതിെൻറ യഥാർഥ ദൃശ്യ മിഴിവിലും ശബ്‌ദ ഗംഭീരതയിലും ആസ്വദിക്കാനാവുന്നു.
V30 Lite 5G-യുടെ ഒരു പ്രധാന സവിശേഷത ദീർഘായുസുള്ള 5000 ആംപിയർ പവർ-സേവിങ് ബാറ്ററിയാണ്, ഒപ്പം വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 80W ഫ്ലാഷ് ചാർജ് സവിശേഷതയുമുണ്ട്. ബാറ്ററി തീർന്നുപോകുമെന്ന ആശങ്ക ഇല്ലാതാക്കുന്നതാണ് ഇത്. സ്മാർട്ട് ചാർജിങ് എൻജിൻ 2.0, ഓവർനൈറ്റ് ചാർജിങ. പ്രൊട്ടക്ഷൻ എന്നിവ ഫോണിെൻറ ബാറ്ററിയെ സുരക്ഷിതമാക്കുന്നു. ഇത് ബാറ്ററിയുടെ ആരോഗ്യവും കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നു.
V30 Lite 5G-യുടെ ഏറ്റവും ശ്രദ്ധേയമായ വശം മികച്ച കാമറ സംവിധാനവും അതിെൻറ ഫോട്ടോഗ്രാഫി കഴിവുകളുമാണ്. 50 മെഗാപിക്സൽ മെയിൻ കാമറ, എട്ട് മെഗാപിക്സൽ പോർട്രെയിറ്റ് കാമറ, എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ കാമറ എന്നിവ ഉൾപ്പെടുന്ന ശക്തമായ കാമറ സംവിധാനത്തിലൂടെ, ഉപയോക്താക്കൾക്ക് കുറഞ്ഞ പ്രയത്നത്തിൽ അതിശയകരമായ ഫോട്ടോകൾ എടുക്കാനാവും. 120 ഡിഗ്രിയോളം വിശാലതയിൽ അൾട്രാ വൈഡ് ആംഗിൾ ഫീച്ചർ ഉപയോഗിച്ച് പനോരമിക് ഷോട്ടുകൾ എടുക്കാൻ കഴിയും. കൂടാതെ, പോർട്രെയിറ്റ് ലൈറ്റ് ഇഫക്‌റ്റ്, മൾട്ടി-സ്റ്റൈൽ പോർട്രെയ്‌റ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഉപയോക്താക്കൾക്ക് ഫോട്ടോഗ്രാഫിയിലെ അവരുടെ സർഗാത്മകതക്ക് അനുസൃതമായി പ്രഫഷനൽ നിലവാരമുള്ള പോർട്രെയ്‌റ്റുകൾ പകർത്താനും സഹായിക്കുന്നു.
സ്റ്റൈലിഷ് ഡിസൈനും ശക്തമായ പ്രകടനവും കൂടാതെ, ദൃഢതയും പ്രതിരോധശേഷിയും V30 Lite 5G ഫോണിെൻറ മറ്റ് എടുത്തുപറയാവുന്ന സവിശേഷതകളാണ്. പേറ്റൻറ് നേടിയ ആൻറി-സ്റ്റെയിൻ കോട്ടിങ് സാങ്കേതികവിദ്യയും പൊടി, ജലം എന്നിവയിൽനിന്ന് പ്രതിരോധം തീർക്കുന്ന IP54 സംവിധാനവും ഫോണിന് കറ, പോറൽ, കാലാവസ്ഥ പ്രശ്നങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണവും ദീർഘായുസും ഗുണനിലവാരവും ഉറപ്പാക്കുന്നു.
Vivo30 ഉപയോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു സൗകര്യമാണ് 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി. അവർ പകർത്തുന്ന ഫോട്ടോകളും മറ്റ് ഡാറ്റയും ഫോൺ സ്റ്റോറേജ് നിറയ്ക്കാതെ സൂക്ഷിക്കാൻ കഴിയും. 60,000 ഫോട്ടോകളാണ് സംഭരിക്കാൻ കഴിയുന്നത്. മാത്രമല്ല ഒരു ടിബി വരെ സ്റ്റോറേജ് സൗകര്യം വികസിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. 8-കോർ സിപിയു ആർക്കിടെക്ചറും സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫോണിന് പ്രവർത്തിക്കാൻ വളരെ കുറഞ്ഞ വൈദ്യുതി മതി. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയായ 4nm സ്വീകരിക്കുന്ന ആദ്യത്തെ ഫോൺ എന്ന വിപ്ലവത്തിനും Vivo30 തുടക്കമിട്ടിരിക്കുകയാണ്. ഈ പുതുമയ്‌ക്കൊപ്പം, മെമ്മറി ബൂസ്റ്ററുമായി സംയോജിപ്പിച്ച ഫൺ ടച്ച് OS 14 ഓപറേറ്റിങ് സിസ്റ്റം, ഉപയോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും തടസ്സവുമില്ലാതെ ഫോൺ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കുന്നതാണ്. ഉയർന്ന ഗുണമേന്മയുള്ള V30 Lite 5G സൗദിയിൽ കീശക്ക് അനുയോജ്യമായ വിലയിൽ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 1,199 റിയാലാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.