30 മിനിറ്റിൽ ദലാൽ തെരുവിന് നഷ്ടമായത് അഞ്ചുലക്ഷം കോടി; കാരണമറിയാം
text_fieldsമുംൈബ: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായതോടെ ആടിയുലഞ്ഞ് ഓഹരി വിപണിയും. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച് നിമിഷങ്ങൾക്കകം വിപണി കൂപ്പുകുത്തി. 30 മിനിറ്റിനുള്ളിൽ 5.27 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് നഷ്ടമായത്.
കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി കനക്കുന്നതോടെ വിപണിയിൽ നഷ്ടകണക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിത പ്രദേശങ്ങെള ചെറു കണ്ടെയ്മെന്റ് സോണുകളാക്കി തിരിച്ച് മാത്രമായിരിക്കും നിയന്ത്രണമെന്ന് കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടവർ ആവർത്തിച്ച് വ്യക്തമാകുേമ്പാഴും േലാക്ഡൗൺ ഭീതി നിക്ഷേപകരെ വിടാതെ പിടികൂടിയിട്ടുണ്ടെന്നതാണ് ഇന്നത്തെ നഷ്ടകണക്കുകൾ തെളിയിക്കുന്നത്.
2022 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വളർച്ച നിരക്ക് 11 ശതമാനവും വരുമാനവളർച്ചയിൽ 30 ശതമാനം വർധനയുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2022 സാമ്പത്തികവർഷത്തിന്‍റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാകും കോവിഡിന്‍റെ രണ്ടാം തരംഗം.
ബി.എസ്.ഇ സെന്സെക്സിൽ 1469 പോയന്‍റ് നഷ്ടത്തിൽ 47,600 ലായിരുന്നു ആദ്യപകുതിയിലെ വ്യാപാരം. ബാങ്കിങ് -ധനകാര്യ സ്ഥാപനങ്ങളെയാണ് കോവിഡ് മലർത്തിയടിച്ചത്. മറ്റു മേഖലകളുടെ ഓഹരികളും ചുവപ്പിൽ കുരുങ്ങി.
നഷ്ടത്തോടെയായിരുന്നു ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയുടെ വ്യാപാര തുടക്കം. 425 പോയന്‍റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറ്റവും താഴ്ന്ന േപായന്‍റായ 14,192ലെത്തി. കനത്ത വിൽപ്പന സമ്മർദമാണ് ഓഹരി വിപണികൾ നേരിടുന്നതെന്ന് സാരം.
കോവിഡ് കണക്കുകളിലെ അസ്വസ്ഥത
ഞായറാഴ്ച രാജ്യത്ത് 2,73,810 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 1500 കടക്കുകയും ചെയ്തു. കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം കൂടുതൽ അടച്ചിടൽ വേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിവേഗമാകുന്നതോടെ വീണ്ടുമൊരു ലോക്ഡൗണിലേക്ക് രാജ്യം കടന്നേക്കുമെന്ന് ചിന്തിക്കുന്നവരും കുറവല്ല.
വളർച്ചനിരക്കിലെ ആശങ്ക
രാജ്യം ആദ്യ ലോക്ഡൗണിൽനിന്ന് കരകയറുന്നതിനിടെയാണ് വീണ്ടുമൊരു കോവിഡ് വ്യാപനത്തിന് സാക്ഷ്യമാകുന്നത്. രാജ്യം വീണ്ടുമൊരു പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുേമ്പാൾ വളർച്ചനിരക്കും വരുമാന ഇടിവും സംഭവിച്ചേക്കാമെന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ വളർച്ച നിരക്ക് ഈ വർഷത്തോടെ കരകയറുകയും 2022ഓടെ ദ്രുതഗതിയിലാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പുതിയ പ്രതിസന്ധി വീണ്ടും വിപണിയെ പിറകോട്ട് വലിച്ചേക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ജി.ഡി.പി താഴോട്ട്
വീണ്ടുമൊരു കോവിഡ് വ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക വീണ്ടെടുപ്പിനെ ബാധിക്കും. ഇത് ജി.ഡി.പി വളർച്ചയെയും ബാധിക്കും. ജി.ഡി.പി ഇടിഞ്ഞേക്കാമെന്ന പ്രവചനങ്ങൾ തങ്ങളുടെ ഓഹരികൾ വിറ്റൊഴിക്കാമെന്ന തീരുമാനത്തിലേക്ക് നിക്ഷേപകരെ എത്തിച്ചുവെന്ന് വേണം കണക്കുകൂട്ടാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.