കൂട്ടിയത് കുറക്കുമോ; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 100 ഡോളറിന് താഴെ
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിൽ 4.30 ഡോളറിന്റെ കുവാണുണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയിൽ ഉണ്ടായത്.
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ 20 ദിവസത്തിനിടെ 14 തവണയാണ് ഇന്ത്യയിൽ എണ്ണവില വർധിപ്പിച്ചത്. മാർച്ച് 22ന് ശേഷം ഇന്ത്യയിൽ പെട്രോളിനും ഡീസലിനും 10 രൂപയോളമാണ് എണ്ണകമ്പനികൾ കൂട്ടിയത്.
അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇനിയും വർധിപ്പിക്കുമെന്നാണ് സൂചന. നേരത്തെ ആകെ ഇറക്കുമതിയുടെ രണ്ട് മുതൽ അഞ്ച് ശതമാനം വരെ മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയിരുന്നത്. യു.എസ് ഉപരോധങ്ങൾക്കിടെയും ഇത് വലിയ രീതിയിൽ വർധിപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.