സ്വർണവില വീണ്ടും കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച പവന്‍റെ വില 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 35,640 രൂപയായി 4455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സ്വർണവിലയിൽ 580 രൂപയുടെ കുറവാണ് ഉണ്ടായത്.
ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് വിലയിൽ 0.3 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. 1,798.27 ഡോളറാണ് ഒരു ഔൺസ് സ്വർണത്തിന്‍റെ വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില കുറഞ്ഞു.
എം.സി.എക്സിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 47,450 രൂപയായാണ് ഇടിഞ്ഞത്. ആഗോളവിപണിയിലെ വിലയിടിവ് തന്നെയാണ് ഇന്ത്യൻ വിപണിയേയും സ്വാധീനിക്കുന്നത്. ഇതുമൂലം മൂന്ന് ദിവസത്തിനിടെ രണ്ട് തവണ സ്വർണവില കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.