Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും ഉയർന്നു

text_fields
bookmark_border
gold
cancel

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 10 രൂപ വർധിച്ച്​ 4455 രൂപയിലെത്തി. 35,640 രൂപയാണ്​ പവന്‍റെ വില. അന്താരാഷ്​ട്ര വിപണിയിൽ സ്​പോട്ട്​ ഗോൾഡിന്‍റെ വില ഉയർന്നത്​ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.

എം.സി.എക്​സിൽ സ്വർണം 0.44 ശതമാനം ഉയർന്ന്​ 47,488ലാണ്​ വ്യാപാരം പുരോഗമിക്കുന്നത്​. സ്വർണത്തിന്‍റെ ഡിസംബറിലെ ​ഭാവിവില 1784.90 ഡോളറാണ്​. കഴിഞ്ഞ ദിവസം രൂപ ശക്​തിപ്രാപിച്ചത്​ സ്വർണവിലയേയും സ്വാധീനിച്ചിരുന്നു. ഇതുമൂലം ബുധനാഴ്​ച വിലയിൽ കുറവുണ്ടായി.

ഡോളർ ഇൻഡക്​സ്​ മൂന്നാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ്​ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്​. എന്നാൽ വരും മാസങ്ങളിൽ അഗോള സമ്പദ്​വ്യവസ്ഥയിലെ ചലനങ്ങൾ വരും മാസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടങ്ങൾക്ക്​ കാരണമാവുമെന്നാണ്​ വിദഗ്​ധാഭിപ്രായം.


Also Read: 'അച്ഛാ ദിൻ'; ഇന്നും ഇന്ധനവില കൂട്ടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold
News Summary - yellow metal trades higher
Next Story