Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightജനാവലിയെ സാക്ഷിയാക്കി ...

ജനാവലിയെ സാക്ഷിയാക്കി  മീഡിയവൺ ഷോപ്പിങ്​ ​ഉത്സവിന്​ സമാപനം 

text_fields
bookmark_border
ജനാവലിയെ സാക്ഷിയാക്കി  മീഡിയവൺ ഷോപ്പിങ്​ ​ഉത്സവിന്​ സമാപനം 
cancel
camera_alt??????? ?????????? ???????? ????? ???????? ????????? ??. ?????????????? ????????? ??????????
പെരിന്തൽമണ്ണ: വള്ളുവനാടി​െൻറ ആസ്​ഥാനത്തിന്​ വാണിജ്യത്തി​െൻറയും വി​േനാദത്തി​െൻറയും പത്ത്​ ദിനങ്ങൾ സമ്മാനിച്ച മീഡിയവൺ ഷോപ്പിങ്​ ​ഉത്സവിന്​ പരിസമാപ്​തി. ഒഴുകിയെത്തിയ ജനാവലിയെ സാക്ഷിയാക്കിയാണ്​ ​മേള കൊടിയിറങ്ങിയത്​. ൈവകീട്ട്​ നടന്ന സമാപന സമ്മേളനം നിയമസഭ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ ഉദ്​ഘാടനം ​െചയ്​തു. മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​ റഹ്​മാൻ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ്​ സലീം മുഖാതിഥിയായിരുന്നു. 

മീഡിയവൺ സി.ഇ.ഒ എം. അബ്​ദുൽ മജീദ്​, മീഡിയവൺ എക്​സിക്യൂട്ടിവ്​ ഡയറക്​ട​ർ ടി.കെ. ഫാറൂഖ്​, ഡയറക്​ടർ സലാം മേലാറ്റൂർ, ഷോപ്പിങ്​ ഉത്സവ്​ ടൈറ്റിൽ സ്​പോൺസർ ദുബായ്​ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ എം.ഡി പി.പി. മുഹമ്മദലി, ഡയറക്​ടർ അബ്​ദുൽ അസീസ്​, ഡയറക്​ടർ ഇ.കെ. ഇബ്രാഹിംകുട്ടി, പാർട്​ണർമാരായ വസന്തം വെഡ്ഡിങ്​ കാസിൽ മാനേജിങ്​ പാർട്​ണർ ടി.എ. ലുഖ്​മാൻ, ഹൈസ്ലീപ്​ മാട്രസ്​ എം.ഡി യു.പി. അബ്​ദുസ്സമദ്​, റിറോ ദോതീസ്​ മാർക്കറ്റിങ്​ മാനേജർ ശേഖർ, ഫാൻറസി പാർക്ക്​ എം.ഡി ക്യാപ്​റ്റൻ ഡി.എസ്.​ അശോക്​, ​േഫാർച്യുണ ഡെസ്​​റ്റിനേഷൻ എം.ഡി. മുഹമ്മദ്​ ഫൈസൽ, ഹൈടൺ ഹോട്ടൽ എം.ഡി മുഹമ്മദലി, മാധ്യമം മലപ്പുറം റീജനൽ മാനേജർ കെ.വി. മൊയ്​തീൻകുട്ടി എന്നിവർ സംബന്ധിച്ചു. 

മീഡിയവൺ ​െഡപ്യൂട്ടി സി.ഇ.ഒ എം. സാജിദ്​ നന്ദി പറഞ്ഞു. മാപ്പിളപ്പാട്ട്​ മേഖലയിലെ സമഗ്ര സംഭാവനക്ക്​ വൈ.എം.എ. ഖാലിദ്​, വെള്ളയിൽ അബൂബക്കർ, എ. ഉമ്മർ തലശ്ശേരി, മുഹമ്മദ്​ കുട്ടി അരീക്കോട്​ എന്നിവരെ പൊന്നാട അണിയിച്ച്​ ആദരിച്ചു. ഫൈസൽ എളേറ്റിൽ പരിചയ​െപ്പടുത്തി. പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി വിധുപ്രതാപ്​, അനിത ഷെയ്​ഖ്​ എന്നിവരടങ്ങുന്ന 25 കലാകാരന്മാർ അവതരിപ്പിച്ച ‘മിഠായിതെരുവ്​’ ​സംഗീതപ്പെരുമഴ കുളിരുള്ള ഒാർമയായി പെയ്​തിറങ്ങി.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneshopping festival
News Summary - media one shopping festival
Next Story