Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപി.എഫ് പെന്‍ഷന്‍:...

പി.എഫ് പെന്‍ഷന്‍: കമ്യൂട്ടേഷന്‍ ആനുകൂല്യം പരിഗണിക്കും –മന്ത്രി

text_fields
bookmark_border
പി.എഫ് പെന്‍ഷന്‍: കമ്യൂട്ടേഷന്‍ ആനുകൂല്യം പരിഗണിക്കും –മന്ത്രി
cancel

ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ സ്കീമില്‍ കമ്യൂട്ടേഷന്‍ ആനുകൂല്യം പുന$സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ.
ഡല്‍ഹിയില്‍ നടന്ന തൊഴില്‍ മന്ത്രാലയ കൂടിയാലോചന സമിതി യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കമ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തര ആനുകൂല്യം എന്നിവ പുന$സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ യോഗവും ചര്‍ച്ചചെയ്തിരുന്നു. 2008ലാണ് ഈ ആനുകൂല്യങ്ങള്‍ പി.എഫ് പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത്.
സ്കീമിന്‍െറ അപാകതകളെക്കുറിച്ച് വിശദമായ പഠനവും പുന$പരിശോധനയും വേണമെന്ന് യോഗത്തില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കമ്യൂട്ടേഷന്‍ ചെയ്ത തുക തൊഴിലാളികളുടെ പെന്‍ഷനില്‍നിന്ന് പൂര്‍ണമായി പിടിച്ചശേഷവും പെന്‍ഷന്‍ തുക കുറവ് ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mutual fund
Next Story