മ്യൂച്ച്വല്‍ ഫണ്ടും വൈകാതെ ഇ കോമേഴ്സ് പ്ളാറ്റ്ഫോംവഴി
text_fieldsഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഓണ്‍ലൈനായി വാങ്ങാവുന്ന കാലത്ത് നിക്ഷേപ അവസരങ്ങള്‍ മാത്രം എന്തിന് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍നിന്ന് മാറ്റി നിര്‍ത്തണം. മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ഇതെന്നാണ് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ ്എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും അഭിപ്രായം.
13 ലക്ഷം കോടിയിലധികം രൂപയുടെ വ്യവസായമായി രാജ്യത്ത് വളരാന്‍ മ്യുച്വല്‍ ഫണ്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും സാധാരണക്കാരിലേക്കത്തൊന്‍ പുതുവഴികള്‍ തേടേണ്ടതുണ്ടെന്നാണ് സെബിയുടെ വിലയിരുത്തല്‍. സാധാരണക്കാരെ വന്‍ തോതില്‍ ആകര്‍ഷിക്കുന്ന വ്യാപാര സംവിധാനമെന്ന നിലയില്‍ ഇ കോമേഴ്സ് സൈറ്റുകളുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ സെബി ഇതിനുള്ള സാധ്യതകളും തേടിത്തുടങ്ങിയിട്ടുണ്ട്. സെബി ചെയര്മാന് യു.കെ സിന്‍ഹ നേരിട്ടു തന്നെ നേരത്തെ ഇക്കാര്യയത്തില്‍ ഇകോമേഴ്സ് സൈറ്റുകളായ ഫ്ളിപ്കാര്‍ട്ട്, പോളസി ബസാര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്‍ ചെയര്മാന് കുടിയായ നന്ദന് നിലേക്കനിയുടെ സഹായമാണ് ഇക്കാര്യത്തില്‍ സെബി തേടിയിരിക്കുന്നത്. നിലേക്കനിയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സമിതി ഇക്കാര്യത്തില്‍ മൂന്നു റൗണ്ട് ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു.
അടുത്ത ഏതാനും മാസം കൊണ്ടുതന്നെ ഇതിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനാവുമെന്നും സെബി ചെയര്മാന് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിതരണക്കാരില്‍നിന്നോ ഏജന്റുമാരില്‍നിന്നോ, കമ്പനികളുടെ വെബ്സൈറ്റുവഴി ഓണ്‍ലൈനായോ മാമ്രാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ വാങ്ങാനാവുക. ഫണ്ടു ഹൗസുകള്‍ നേരിട്ട് ഓണ്‍ലൈന്‍ വഴി വിറ്റു തുടങ്ങിയത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം സമ്മാനിക്കുന്നതും ചെലവുകുറഞ്ഞ വിപണന സാധ്യത തേടാന്‍ സെബിയെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനനുസൃതമായി ഉപഭോക്താവിനെ അറിയാനുള്ള ക്നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) ചട്ടങ്ങള്‍ ലളിതമാക്കാനും നീക്കം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.