മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുേമ്പാൾ
text_fieldsകൃത്യമായ ആസുത്രണത്തോടെ നിക്ഷേപിച്ചാൽ നല്ല ആദായം നൽകുന്നതാണ് മ്യൂച്ചൽ ഫണ്ടുകൾ. ഫണ്ടുകൾ തെരഞ്ഞടുക്കുന്നത് മുതൽ നിക്ഷേപകർ ശ്രദ്ധ പുലർത്തണം. മ്യൂച്ചൽ ഫണ്ടു നിക്ഷപകൻ ഒാഹരി വിപണിയിൽ നേരിട്ട് പണം നിക്ഷേപിക്കുന്നില്ല. ഫണ്ട് മാനേജർമാർ എന്നറിയപ്പെടുന്നവരാണ് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നത്. ഇവർ വിവിധ ഒാഹരികളിലായി പണം നിക്ഷേപിക്കുന്നു. നികുതി ഇളവ് ഉൾപ്പടെ നേടുന്നതിന് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും.
ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ് പ്രൂഫ്, ഫോേട്ടാ എന്നിവയുമായി മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ നൽകുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. പൊതുമേഖല സ്ഥാപനമായ എസ്.ബി.െഎ മുതൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വരെ മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ നൽകുന്നുണ്ട്. ആദ്യമായി മാസം ഒരു നിശ്ചിത തുക എന്ന കണക്കിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റമെൻറ് പ്ലാൻ എന്നാണ് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിക്ക് പറയുന്ന പേര്. ഇൗ പദ്ധതി പ്രകാരം നമ്മുടെ അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക മാസം തോറും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപമായെത്തും. ആദ്യമായി നിക്ഷേപിക്കുേമ്പാൾ ലാർജ് സ്കാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. പെെട്ടന്ന് ലാഭം തരുന്ന ഫണ്ടുകൾ സ്മാൾ കാപ്പ് ഫണ്ടുകളാണെങ്കിലും നഷ്ട സാധ്യതയും അതിനനുസരിച്ച് കൂടും. ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ ലാഭം മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് പ്രതീക്ഷിക്കരുത്. 10 മുതൽ 15 വർഷത്തേക്ക് വരെ നിക്ഷേപിച്ചാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് ആദായമുണ്ടാക്കാം. ആദ്യം നിക്ഷേപിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഫണ്ടുകളാണ് എസ്.ബി.െഎ ബ്ലൂ ചിപ്പ് ഫണ്ട്, ബിർള സൺലൈഫ് ഫ്രണ്ട്ലൈൻ ഫണ്ട്, മിറായ് അസെറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.