മാലിന്യ സംസ്‌കരണം അനായാസം; മൊബൈൽ ഖാർബേജ് ബിന്നുമായി പാരമൗണ്ട്
text_fieldsഗുണമേന്മയുള്ള അനവധി നിത്യോപയോഗ ഉപകരണങ്ങളുടേത് ഉൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഉപഭോക്താക്കൾക്കായി മൊബൈൽ ഖാർബേജ് ബിന്നും അവതരിപ്പിക്കുന്നു. ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്.
ഉപഭോക്താക്കളുടെ മാലിന്യ സംസ്‌കരണ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് പാരമൗണ്ടിന്റെ പുതിയ ചുവടുവെപ്പ്. പരിസ്ഥിതി സൗഹൃദ നിർമ്മിതിയും വ്യാവസായിക, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നതും ഇതിന്റെ പ്രത്യേകതകളാണ്. കൂടുതൽ വിവരങ്ങൾക്കായി +971 800 5525, +968 9898 9538, +974 3042 0011, +973 3567 1188 ഈ നമ്പറുകളിൽ ബന്ധപ്പെടുകയോ paramountme വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
1988കളിൽ തുടക്കമിട്ട പാരമൗണ്ട്, ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.36 വർഷത്തിലധികം പ്രാവണ്യം ഉള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ എപ്പോഴും മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, പക്വതയുള്ള സാങ്കേതികവിദ്യ എന്നിവയാണ് പാരമൗണ്ട് ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ.
പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്‌സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഈ വെബ്‌സൈറ്റിൽ നിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിൻറനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഉപഭോക്താക്കളുടെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്നതോടൊപ്പം, പാരാമൗണ്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.