സി.പി.എസ്.ഇ ഇ.ടി.എഫിന് ഇനിയുമുണ്ടോ സാധ്യത?
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സി.പി.എസ്.ഇ) ഓഹരികള്‍ അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൂടി (ഇ.ടി.എഫ്) തുടങ്ങാന്‍ ആലോചിക്കുന്നുവെന്നാണ് ധനമന്ത്രാലയത്തിന്‍െറ പിന്നാമ്പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ ചൂടുവ്വെത്തില്‍ വീണ പൂച്ചയുടെ അവസ്ഥയിലായതുകൊണ്ട് ഇനി പച്ചവെള്ളം പോലെ നല്ളൊരു പദ്ധതി വന്നാലും എത്ര നിക്ഷേപകര്‍ അടുത്തുവരുമെന്നറിയില്ളെന്നാണ് പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ ചുണ്ടിക്കാട്ടുന്നത്.
മുമ്പു തുടങ്ങിയ ഗോള്‍ഡുമാന്‍ സച്സിന്‍െറ സി.പി.എസ്.ഇ ഇ.ടി.എഫിന് ചെറുകിട നിക്ഷേപകര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ലഭിച്ചത് നെഗറ്റീവ് (-) 22.29 ശതമാനം റിട്ടേണാണ്. എന്‍.എസ്.ഇ നിഫ്റ്റി 50 സൂചിക നെഗറ്റീവ് 7.99 ശതമാനത്തിലൊതുങ്ങിയപ്പോഴാണ് ഇത്രയും ഭീമമായ നഷ്ടം. പദ്ധതി തുടങ്ങിയ സമയത്ത് അഞ്ച് ശതമാനം വിലക്കിഴിവും ഒരു വര്‍ഷത്തിനുശേഷം ലഭിച്ച 15 യൂണിറ്റിന് ഒന്ന് എന്ന തോതിലുള്ള ലോയല്‍റ്റി ബോണസും കൂടി ചേര്‍ത്താലും തുടങ്ങിയപ്പോള്‍ മുതലുള്ള നിക്ഷേപകര്‍ക്ക് നിഫ്റ്റി 50ന്‍െറ നഷ്ടത്തില്‍ പോലും നില്‍ക്കാനാവില്ല എന്നതാണ് സ്ഥിതി. ഫണ്ട് തുടങ്ങിയ രണ്ടുവര്‍ഷത്തിനിടക്ക് മൊത്തത്തില്‍ നിഫ്റ്റിക്ക് 16.75 ശതമാനം നേട്ടം സമ്മാനിക്കാനായിട്ടുണ്ടെങ്കില്‍ സി.പി.എസ്.ഇ ഇടിഎഫിന് -0.49 ശതമാനമായിരുന്നു റിട്ടേണെന്ന് വാലൂ റിസര്‍ച്ചിന്‍െറ കണക്കുകള്‍ പറയുന്നു.
അതേസമയം സി.പി.എസ്.ഇ സൂചികയുമായി താരതമ്യം ചെയ്താല്‍ ഫണ്ടിന്‍െറ പ്രകടനം ഏറെ മെച്ചമാണ്. ഒരു വര്‍ഷം കൊണ്ട് -28.71 ശതമാനമായിരുന്നു സി.പി.എസ്.ഇ സൂചികയുടെ നഷ്ടം. എന്നാല്‍, സി.പി.എസ്.ഇ ഇ.ടി.എഫിന് നഷ്ടം -22.29 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനായി. 2014 മാര്‍ച്ചില്‍ 3000 കോടി സമാഹരിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഫണ്ടിന്‍െറ നിലവിലെ ആസ്തി 1917 കോടിയായി കുറഞ്ഞു. 10 മുന്‍നിര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയായിരുന്നു ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇതില്‍ ഊര്‍ജമേഖലയില്‍നിന്നുള്ള ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍, ഗെയില്‍ ഇന്ത്യ എന്നിവക്കുണ്ടായ തിരിച്ചടിയാണ് ഫണ്ടിനെ ഗുരുതരമായി ബാധിച്ചത്. ഓയില്‍ ഇന്ത്യ, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍, കണ്ടെയിനര്‍ കോര്‍പറേഷന്‍, എന്‍ജിനീയേഴ്സ് ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് ഇ.ടി.എഫിലെ മറ്റ് ഓഹരികള്‍. ഈ ലാര്‍ജ് ക്യാപ് ഓഹരികള്‍ മിക്കവയും കുറഞ്ഞ മൂല്യത്തില്‍ ആയതുകൊണ്ട് നിലവിലുള്ള നിക്ഷേപകര്‍ക്ക് മൂന്നുവര്‍ഷമെങ്കിലും നിക്ഷേപം നിലനിര്‍ത്തിയാലേ ലാഭത്തിലത്തൊനാവൂ എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഒരു ബുള്‍ റണ്‍ വന്നാല്‍ ഇവര്‍ക്ക് നേട്ടമായി മാറുകയും ചെയ്യും. ഗോള്‍മാന്‍ സച്സിന്‍െറ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ധാരണയായ സ്ഥിതിക്ക് റിലയന്‍സിന്‍െറ മറ്റു ഫണ്ടുകളിലേക്ക് മാറാന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. ഇതിന് അധിക ചെലവു വരില്ല. രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇതിന് നികുതി കിഴിവും നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.