ഇ.പി.എഫ് പദ്ധതിയില്‍ ഭേദഗതി
text_fieldsകൊച്ചി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ എടുത്ത ഇ.പി.എഫ് അംഗങ്ങള്‍ പി.എഫ് അക്കൗണ്ട് അന്തിമ സെറ്റില്‍മെന്‍റ്, പി.എഫ് അഡ്വാന്‍സ്, പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള പണം പിന്‍വലിക്കല്‍ എന്നിവക്ക് തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടാതെ ബന്ധപ്പെട്ട പി.എഫ് ഓഫിസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
57 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഇ.പി.എഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാനും സൗകര്യമുണ്ട്. 58 വയസ്സില്‍ താഴെയുള്ള ഇ.പി.എഫ് അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇ.പി.എഫ് അക്കൗണ്ടിലെ തൊഴിലാളി വിഹിതം പലിശസഹിതം പിന്‍വലിക്കാനും സൗകര്യമുണ്ട്. അക്കൗണ്ടിലെ തുക പൂര്‍ണമായും പിന്‍വലിക്കാനുള്ള പ്രായപരിധി 55ല്‍നിന്ന് 58 ആയി ഉയര്‍ത്തി. വിശദവിവരങ്ങളടങ്ങിയ ഗസറ്റ് വിജ്ഞാപനം www.epfindia.gov.inല്‍ ഫോര്‍ ഓഫിസ് യൂസ് എന്ന വിഭാഗത്തിലെ 705, 706 എന്നീ നമ്പറുകളിലുള്ള സര്‍ക്കുലറുകളില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.