ഉപയോഗം കൂടി ഇ–വാലറ്റുകൾ സുരക്ഷ വർധിപ്പിക്കുന്നു
text_fieldsമുംബൈ: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ഇ–വാലറ്റ് പ്ലാറ്റ്ഫോമുകൾ സുരക്ഷ സംവിധാനം വർധിപ്പിക്കുന്നു. വൻതോതിൽ ഉപയോഗം നടക്കുന്നതാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കമ്പനികളെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഇതിെൻറ ഭാഗമായി മൊബിവാക് പുതിയ എം-പിൻ സംവിധാനം അവതരിപ്പിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലും മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് സംവിധാനം. പുതിയ നമ്പറിൽ ലഭ്യമാവുന്ന ഒ.ടി.പി പാസ്വേർഡ് വഴി പഴയ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും. തങ്ങളുടെ ആപ്പിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി മൊബിവാക് ഡയറക്ടർ രോഹൻ പറഞ്ഞു. ഇത് ആപ്പ്ളിക്കേഷെൻറ ദുരുപയോഗം തടയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ നഷ്ടപ്പെട്ടാൽ ഇടപാടുകൾ പാസ്വേർഡ് ഉപയോഗിച്ച് നിയന്ത്രിക്കാനുളള സംവിധാനം പേടിഎമ്മും അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് പുതിയ സംവിധാനം പേടിഎമ്മും അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ െഎ.ഒ.എസിലും അപ്ഡേറ്റ് ചെയ്ത വേർഷൻ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.