കോവിഡ്: വേണമെങ്കിൽ പൊട്ടിക്കാം ഇ.പി.എഫ് കാശ്കുടുക്ക
text_fieldsമുംബൈ: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച ്ച ആനുകൂല്യങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽനിന്ന് (ഇ.പി.എഫ്) പണം പിൻവ ലിക്കാനുള്ള അനുമതി. അതിനായി കഴിഞ്ഞയാഴ്ച കേന്ദ്രം ഇ.പി.എഫ് നിയമം ഭേദഗതി ചെയ്ത് ഉത് തരവിറക്കി. മൂന്നുമാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും അടക്കമുള്ള തുകയോ അല്ലെങ്കിൽ അ ക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനമോ ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാനാണ് അനുമതി.
നിക്ഷേപം പിൻവലിക്കാനുള്ള മാനദണ്ഡങ്ങൾ
1. ഇ.പി.എഫ് അംഗത്തിെൻറ യൂനിവേഴ്സൽ അക്കൗ ണ്ട് നമ്പർ (യു.എ.എൻ) പ്രവർത്തനക്ഷമമായിരിക്കണം.
2. ആധാർ നമ്പർ യു.എ.എന്നുമായി ബന്ധിപ്പിച്ചതാകണം
3. ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സിയും യു.എ.എന്നുമായി ബന്ധിപ്പിച്ചിരിക്കണം.
4. തൊഴിൽ ദാതാവിൽ നിന്നടക്കം രേഖകളോ മറ്റ് സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല.
5. ഓൺലൈനായി പണം പിൻവലിക്കുമ്പോൾ ചെക് ലീഫിെൻറ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യണം.
പണം പിൻവലിക്കുന്ന രീതി
1. മെംബർ ഇ സേവ( e-Sewa)പോർട്ടലിൽ പ്രവേശിക്കുക. വിലാസം: http://unifiedportal-mem.epfindia.gov.in/memberinterface/
2. യു.എ.എൻ നമ്പറും പാസ് വേഡും കാപ്ച കോഡും നൽകി ലോഗിൻ ചെയ്യുക
3. ഓൺലൈൻ സർവിസസിൽ പ്രവേശിച്ച് ക്ലെയിം തിരഞ്ഞെടുക്കുക.(ഫോം: 31, 19, 10C, 10D)
4. തുടർന്ന് നിങ്ങളുടെ പേര്, ജനനത്തീയതി, ആധാർ നമ്പറിെൻറ അവസാന നാലക്കം എന്നിവ അടങ്ങിയ വെബ് പേജ് പ്രത്യക്ഷപ്പെടും. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേജിലുണ്ടാകും. ബാങ്ക് അക്കൗണ്ട് നമ്പറിെൻറ അവസാന നാലക്കം, ചോദിക്കുന്ന സ്ഥലത്ത് നൽകിയ ശേഷം വെരിഫൈ ബട്ടണിൽ അമർത്തുക.
വീണ്ടും പ്രത്യക്ഷപ്പെടുന്ന സ്ക്രീൻ തുടർ നടപടികൾക്ക് സമ്മതം ആവശ്യപ്പെടും. (സർട്ടിഫിക്കറ്റ് ഓഫ് അണ്ടർടേക്കിങ്) അത് നൽകുക.
5. ബാങ്ക് അക്കൗണ്ടിെൻറ അവസാന നാലക്കം വെരിഫൈ ചെയ്തു കഴിഞ്ഞാൽ 'പ്രൊസീഡ് ഫോർ ഓൺ ലൈൻ ക്ലെയിം' എന്നതിൽ ക്ലിക്ക് ചെയ്യുക.
6. തുടർന്ന് ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് 'പി.എഫ് അഡ്വാൻസ് ഫോം 31' ക്ലിക്ക് ചെയ്യുക
7. അതിനു ശേഷം നിക്ഷേപം പിൻവലിക്കുന്നതിെൻറ കാരണം വ്യക്തമാക്കണം. 'ഔട്ട് ബ്രേക്ക് ഓഫ് പാൻഡെമിക് (കോവിഡ് –19)' എന്നത് ക്ലിക്ക് ചെയ്യുക.
8. പിൻവലിക്കുന്ന തുക രേഖപ്പെടുത്തുക. ചെക്കിെൻറ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുക. സ്വന്തം വിലാസവും നൽകുക.
9. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വൺ ടൈം പാസ്വേഡ് (ഒ.ടി.പി) വരും.
10. എസ്.എം.എസ് ആയി മൊബൈലിൽ ലഭിച്ച ഒ.ടി.പി നൽകുന്നതോടെ അപേക്ഷ സമർപ്പണം പൂർത്തിയായി.
ഇ.പി.എഫ്.ഒ അപേക്ഷ സ്വീകരിക്കുകയും നൽകിയ വിവരങ്ങൾ പൂർണമായി ശരിയാവുകയും ചെയ്താൽ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും.
അപേക്ഷ അയച്ചുകഴിഞ്ഞാൽ പണം ലഭിക്കാറായോ എന്നറിയാനും വഴിയുണ്ട്. ആദ്യം ചെയ്തതുപോലെ മെംബർ ഇ- സേവ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം 'ഓൺലൈൻ സർവിസസ്' ടാബിനു കീഴിലെ 'ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്' ക്ലിക്ക് ചെയ്താൽ ഇക്കാര്യം അറിയാം.
തൊഴിലാളിയുടെ നിർബന്ധിത സേവിങ്സ് നിക്ഷേപമായാണ് ഇ.പി.എഫ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, എല്ലാ വഴിയും അടഞ്ഞാൽ മാത്രമേ അതിൽ നിന്ന് പണം പിൻവലിക്കാവൂ എന്നാണ് വിദഗ്ധോപദേശം. മാത്രമല്ല, ആദായ നികുതി ഇളവടക്കം പല ആനുകൂല്യങ്ങൾ ഉള്ളതിനാലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും മികച്ച നിക്ഷേപങ്ങളിലൊന്നായാണ് പി.എഫിനെ ധനകാര്യ വിദഗ്ധർ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.