ഓരോ നാണയത്തുട്ടും കരുതി ചെലവാക്കേണ്ട കാലം
text_fieldsകോവിഡ്-19െൻറ ഗതിയെന്താകുമെന്ന് ആർക്കുമറിയില്ല. അടച്ചുപൂട്ടൽ കഴിഞ്ഞാൽ രാജ്യത്തിെൻറ അവസ്ഥയെന്താകുമെന്നും ആർക്കുമറിയില്ല. എന്ന് ശമ്പളം കിട്ടുമെന്നുപോലും മഹാഭൂരിപക്ഷത്തിനും അറിയില്ല. എങ്ങനെ ശമ്പളം നൽകുമെന്ന് ഭരിക് കുന്നവർക്കുമറിയില്ല. ഓരോ നാണയത്തുട്ടും കരുതി ചെലവാക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന് നെ സാമ്പത്തിക കാര്യങ്ങളിലും വേണം കരുതൽ.
തരംതിരിക്കാം, ചെലവുകളെ
വരുമാനം സംബന്ധിച്ച് അനിശ്ചിതത്വ ം നിലനിൽക്കുന്ന കാലത്ത് വ്യക്തികൾക്ക് ചെയ്യാനാകുന്ന ഏകകാര്യം ചെലവഴിക്കൽ കുറക്കുകയാണ്. അതിന് ആദ്യംവേണ്ടത് ചെ ലവഴിക്കേണ്ട കാര്യങ്ങൾ തരംതിരിക്കുകയാണ്; അത്യാവശം, ആവശ്യം എന്നിങ്ങനെ. ആഡംബരത്തെപ്പറ്റി ചിന്തിക്കുകയേ വേണ്ട. വ ാടക, വീട്ടുചെലവുകൾ, ഭക്ഷണം, ദൈനംദിന യാത്ര, ചികിത്സ തുടങ്ങിയവ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ്. അവയെത്തന്നെ അത്യാ വശ്യം, ആവശ്യം എന്നിങ്ങനെ രണ്ടായി തിരിച്ച് മാറ്റിവെക്കാവുന്നവ വീണ്ടും മാറ്റാം.
പരിഭ്രാന്തി വേണ്ട, അപക്വ തീരുമാനങ്ങളുമരുത്
പ്രതിസന്ധി വരുന്നുവെന്ന് സൂചന ലഭിക്കുേമ്പാൾ പലരും പരിഭ്രാന്തരായി അപക്വ തീരുമാനങ്ങളെടുക്കുക പതിവാണ്. ഒാഹരിയടക്കം നിക്ഷേപകരിൽപോലും ഇത് പ്രകടമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലക്ക് സ്വർണത്തിൽ നിക്ഷേപിച്ചവരുടെ കാര്യംതന്നെയെടുക്കാം. ആപത്കാലത്ത് സ്വർണം വിറ്റെങ്കിലും അത്യാവശ്യം നടത്താം എന്നായിരുന്നു ന്യായീകരണം. എന്നാൽ, ‘അടച്ച്പൂട്ടൽ’ പ്രഖ്യാപിച്ചേപ്പാൾ ജ്വല്ലറികളും അടഞ്ഞു. സ്വർണം എവിെടക്കൊണ്ടുപോയി വിൽക്കുമെന്നറിയാതെ വട്ടം ചുറ്റുകയാണ് പലരും. നിക്ഷേപ കാര്യത്തിലടക്കം അപക്വമായ തീരുമാനങ്ങൾ അപകടം ചെയ്യും.
വാങ്ങിക്കൂട്ടേണ്ടതില്ല
ലോക്ഡൗൺ പ്രഖ്യാപിക്കുന്നു എന്ന് സൂചന കിട്ടിയതോടെ വലിയൊരു വിഭാഗം വാഹനവുമെടുത്ത് സൂപ്പർമാർക്കറ്റുകളിലേക്ക് പായുകയായിരുന്നു. ക്ഷാമം വരുമെന്ന പേടിയിൽ ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങിക്കൂട്ടി. അത്യാവശ്യത്തിന് കരുതേണ്ടിയിരുന്ന പണം ഇങ്ങനെ പലവഴിക്ക് ചെലവായി. തിരക്ക് പിടിച്ച വാങ്ങിക്കൂട്ടിയ പലതും അത്യാവശ്യമില്ലാത്തതായിരുന്നു എന്ന് ബിൽ ഒന്ന് നോക്കിയാൽ ഇപ്പോൾ മനസ്സിലാകും. ഭയം വേണ്ട, ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ കർശന നടപടികളാണ് രാജ്യമെങ്ങുമുള്ളത്.
വിലപേശലും ഒത്തുനോക്കലുമാകാം.
വിപണിയും തൊഴിലുമെല്ലാം പൂർവസ്ഥിതി കൈവരിക്കണമെങ്കിൽ മാസങ്ങളെടുക്കും. വരുമാനത്തിെൻറ കാര്യത്തിലുള്ള അനിശ്ചിതത്വം മാറാനും അത്രയുംതന്നെ സമയമെടുക്കും. അതിനാൽ, ഇനിയുള്ള കാലത്ത് പണം ചെലവഴിക്കുേമ്പാൾ അൽപം വിലപേശലാകാം. ഒപ്പം, വില താരതമ്യവും. ബ്രാൻഡിന് പിന്നാലെ പായുന്നതിനു പകരം, പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ആവശ്യമുള്ള വസ്തു കിട്ടുമോ എന്ന ‘ഗവേഷണവും’ ഗുണംചെയ്യും.
മാറ്റിവെക്കാം; അത്യാവശ്യത്തിനും ഒരൽപം
രോഗവും ചികിത്സയും പോലെ പെട്ടെന്ന് ഉണ്ടാകാനിടയുള്ള ചെലവുകളെയും മറക്കരുത്. അതിനായും മറ്റിവെക്കണം ഒരൽപം.
ദീർഘകാല നിക്ഷേപത്തിൽ കൈവെക്കരുത്
പ്രതിസന്ധി മറികടക്കാൻ സർക്കാർ ആദ്യം നിർദേശിച്ച വഴി െപ്രാവിഡൻറ് ഫണ്ടിൽ നിന്ന് വായ്പയെടുക്കാനാണ്. അത് ഒരു വഴി മാത്രമാണ്. മഹാഭൂരിപക്ഷം ജീവനക്കാർക്കും നാളേക്കുള്ള നീക്കിവെപ്പാണത്. അതുകൊണ്ടുതന്നെ, മറ്റുവഴിയുണ്ടെങ്കിൽ ദീർഘകാല നിക്ഷേപങ്ങൾ എടുക്കരുത്. വിത്തെടുത്ത് കുത്തലാകും അത്.
ഡിജിറ്റല്‍ ഇടപാടുകള്‍ മറന്നുപോകരുത്.
ഡിജിറ്റൽ ഇടപാടുകളാണ് മിക്കവർക്കും ഇപ്പോൾ ആശ്രയം. എന്നാൽ, ഏതൊക്കെ ഇടപാടുകളാണ് നടത്തിയതെന്ന് മറക്കാൻ സാധ്യത ഏറെയാണ്. അത്തരം ഇടപാടുകൾ കുറിച്ചുവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.