ലാഭം വർധിച്ചു; ഉപഭോക്താക്കൾക്ക് അധിക ബോണസുമായി എൽ.െഎ.സി
text_fieldsന്യൂഡൽഹി: നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം വർധിച്ചതിെൻറ പശ്ചാത്തലത്തിൽ ഉപഭോക്താകൾക്ക് 40 ശതമാനം അധിക ബോണസും സർക്കാറിന് കൂടുതൽ ഡിവിഡൻറും നൽകാനൊരുങ്ങി ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഒാഫ് ഇന്ത്യ. ബോണസ് നൽകുന്നതിനായി 47,387.44 കോടി രൂപയാണ് എൽ.െഎ.സി മാറ്റിവെച്ചിരിക്കുന്നത്. ഒാഹരികൾക്കുള്ള ഡിവിഡൻറായി സർക്കാറിന് 2,494.08 കോടിയും നൽകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് യഥാക്രമം 34,207.58, 1,800.40 കോടിയുമായിരുന്നു.
ജീവൻ ശ്രീ, ജീവൻ പ്രമുഖ്, ജീവൻ നിധി, ജീവൻ അമൃത് തുടങ്ങിയ എൽ.െഎ.സിയുടെ പദ്ധതികളിൽ അംഗമായിട്ടുള്ളവർക്കാവും അധിക ബോണസ് ലഭിക്കുക. ഇതിനൊടൊപ്പം പുതുതായി അവതിരിപ്പിച്ച ജീവൻ തരുൺ, ജീവൻ ലാഭ്, ജീവൻ പ്രകതി എന്നി പ്ലാനുകൾക്കുള്ള ബോണസും എൽ.െഎ.സി പ്രഖ്യാപിച്ചു. വിവിധ പ്ലാനുകൾ വൺ ടൈം ഡയമണ്ട് ജൂബിലി വർഷ ബോണസായി 5 രൂപ മുതൽ അറുപത് രൂപ വരെ ആയിരം രൂപയുടെ പ്രീമിയത്തിന് ലഭിക്കും.
കൂടുതൽ മൽസരങ്ങൾ നില നിൽക്കുന്ന വിപണിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് മനസിലാക്കിയാൽ മാത്രം പോരെന്നും രണ്ട് ചുവട് മുന്നിൽ വെക്കാൻ കഴിയണമെന്നും എൽ.െഎ.സി ചെയർമാൻ വി.കെ ശർമ്മ പറഞ്ഞു. എൽ.െഎ.സിയുടെ സീനിയർ ഡിവിഷണൽ മാനേജർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.