പി.എഫ് നിക്ഷേപങ്ങൾ പിൻവലിക്കാൻ ഇനി ഒറ്റ ഫോം
text_fieldsന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡൻറ് ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് ഇനി എകീകൃത ഫോം. പി.എഫ് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിെൻറ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ ഫോം കൊണ്ട് വരുന്നത്.
ആധാർ കാർഡ് നമ്പർ രേഖപ്പെടുത്തിയ അപേക്ഷയാണെങ്കിൽ തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. ആധാർ കാർഡ് നമ്പർ നൽകാത്ത അപേക്ഷകളാണെങ്കിൽ തൊഴിലുടമ സാക്ഷ്യപ്പെടുത്തണം. വീടു വെക്കൽ, സ്ഥലം വാങ്ങൽ, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് പണം ഭാഗികമായി പിൻവലിക്കുേമ്പാഴും പ്രത്യേക സാക്ഷ്യപത്രം സമർപ്പിക്കേണ്ട ആവശ്യമില്ല. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഒഴിവാക്കി.
വിവാഹത്തിനും വിദ്യാർഥികളുടെ പഠനാവശ്യത്തിനും പണം പിൻവലിക്കുേമ്പാൾ വിവാഹ ക്ഷണക്കത്തോ മറ്റ് രേഖകളോ ആവശ്യമില്ല. അസാധാരണ സന്ദർഭങ്ങളിൽ പണം പിൻവലിക്കുേമ്പാഴും രേഖകൾ ആവശ്യമില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.