പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 26 ൈപസയും ഡീസലിന് 30 ൈപസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ ഒരു ലിറ്ററിന് വില 96.81 രൂപയും ഡീസൽ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന് 90ഉം ആണ് കൊച്ചിയിലെ വില.
ഈ വർഷം മാത്രം പെേട്രാൾ -ഡീസൽ വില ഉയർത്തുന്നത് ഇത് 44ാം തവണയാണ്. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന് 100 കടന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും തുടർച്ചയായ വർധന.
ലോക്ഡൗണിന്റെ സാഹചര്യത്തിൽ ഇന്ധനവില വർധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. കൂടാതെ അവശ്യവസ്തുക്കളുടെ വിലവർധനക്കും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.