2047ൽ ആഗോള വളർച്ചയെ നിയന്ത്രിക്കുന്ന പവർ ഹൗസാകും ഇന്ത്യയെന്ന് പീയുഷ് ഗോയൽ
text_fieldsലോസ് ആഞ്ചൽസ്: ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്ന അടിസ്ഥാന മാറ്റങ്ങൾ 2047ൽ വികസിത രാജ്യങ്ങളുടെ പട്ടികയിൽ എത്തിക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയൽ. സതേൺ കാലിഫോർണിയയിലെ വ്യവസായ സമൂഹത്തോട് സംസാരിക്കുകയായിരുന്നു ഗോയൽ.
കഴിഞ്ഞ വർഷങ്ങളായി സാമ്പത്തിക രംഗത്ത് നടക്കുന്ന അടിസ്ഥാന മാറ്റങ്ങൾ 2047 ൽ 35-45 ട്രില്യൺ യു.എസ്. ഡോളർ വരുമാനമുള്ള സാമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുടെ എസ്റ്റിമേറ്റ്. ഇത് രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടിയിൽ എത്തിക്കും. 2047ൽ ആഗോള വളർച്ചയെ നിയന്ത്രിക്കുന്ന പവർ ഹൗസായിരിക്കും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെന്നും ഗോയൽ പറഞ്ഞു.
സതേൺ കാലിഫോർണിയയിലെ വ്യവസായ സമൂഹത്തെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പീയുഷ് ഗോയൽ ക്ഷണിച്ചു.
ഇന്ത്യയെ അതിവേഗം വളരാൻ സഹായിക്കുന്നവ മാറ്റങ്ങളാണ് നടക്കുന്നത്. ഓരോ മനുഷ്യരുടെയും സംരക്ഷിക്കുന്ന രാജ്യമായി ഇന്ത്യ മാറും.
എല്ലാ ജനാധിപത്യ സംവിധാനങ്ങളുടെയും മാതാവായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഊർജ്ജസ്വലമായ ജുഡീഷ്യറി, നിയമവാഴ്ച, ശക്തമായ മാധ്യമങ്ങൾ, സുതാര്യമായ സർക്കാർ സംവിധാനങ്ങൾ എന്നിവയുണ്ടെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 2047ൽ ആഗോള വളർച്ചയെ നിയന്ത്രിക്കുന്ന പവർ ഹൗസാകും ഇന്ത്യൻ സാമ്പത്തിക രംഗമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.