റിസർവ് ചെയ്യാത്ത ടിക്കറ്റുകളും സീസൺ ടിക്കറ്റും തിങ്കളാഴ്ച മുതൽ
text_fieldsപാലക്കാട്: നവംബർ ഒന്നുമുതൽ 23 ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നതിനാൽ അന്നുമുതൽ ബന്ധപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ലഭ്യമാക്കുമെന്ന് റെയിൽവേ അറിയിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ച തീയതിയിൽ സീസൺ ടിക്കറ്റിൽ 20 എണ്ണം ബാക്കിയുണ്ടെങ്കിൽ, ആ സീസൺ ടിക്കറ്റിന് നവംബർ ഒന്നുമുതൽ 20 ദിവസം മുൻകാല പ്രാബല്യം ലഭിക്കും.
ഗോരഖ്പൂർ-എറണാകുളം സ്പെഷൽ ട്രെയിൻ
പാലക്കാട്: 05303 ഗോരഖ്പൂർ-എറണാകുളം പ്രതിവാര സ്പെഷൽ ട്രെയിൻ ഒക്ടോബർ 30, നവംബർ ആറ്, 13 തീയതികളിൽ ശനിയാഴ്ചകളിൽ രാവിലെ 8.30ന് ഗോരഖ്പൂരിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം ഉച്ചക്ക് 12ന് എറണാകുളത്തെത്തും. 05304 എറണാകുളം-ഗോരഖ്പൂർ പ്രതിവാര സ്പെഷൽ നവംബർ ഒന്ന്, എട്ട്, 15 തീയതികളിൽ തിങ്കളാഴ്ചകളിൽ രാത്രി 11.55ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 8.40ന് ഗോരഖ്പൂരിലെത്തും.
മേട്ടുപാളയം മെമുവിന് കൂടുതൽ സ്റ്റോപ്
പാലക്കാട്: മേട്ടുപാളയം-കോയമ്പത്തൂർ മെമുവിന് തുടിയലൂർ, പെരിയനായ്ക്കൻപാളയം സ്റ്റേഷനുകളിൽ നവംബർ ഒന്നുമുതൽ സ്റ്റോപ് അനുവദിച്ചു.
ബറൗണി-എറണാകുളം ട്രെയിൻ റദ്ദാക്കി
പാലക്കാട്: സെക്കന്തരാബാദ് ഡിവിഷനിൽ ഇൻറർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒന്ന്, എട്ട് തീയതികളിലെ 02521 ബറൗണി-എറണാകുളം സ്പെഷൽ ട്രെയിനും നവംബർ അഞ്ച്, 12 തീയതികളിലെ 02522 എറണാകുളം-ബറൗണി സ്പെഷൽ ട്രെയിനും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.