Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shaktikanta das
cancel
Homechevron_rightBusinesschevron_rightപലിശ നിരക്കുകളിൽ...

പലിശ നിരക്കുകളിൽ മാറ്റമില്ല; നാണയപെരുപ്പം നിയന്ത്രണവിധേയമെന്ന്​ റിസർവ്​ ബാങ്ക്​

text_fields
bookmark_border

ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാം തവണയും പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ. റിപ്പോ നിരക്ക്​ നാലു ശതമാനമായും റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനമായും തുടരുമെന്ന്​ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ അറിയിച്ചു. ധനനയ യോഗത്തിന്​ ​േശഷമാണ്​ തീരുമാനം.

വാണിജ്യബാങ്കുകൾ റിസർവ്​ ബാങ്കിൽനിന്ന്​ എടുക്കുന്ന വായ്​പക്ക്​ ചുമത്തുന്ന പലിശ നിരക്കാണ്​ റിപ്പോ​. വാണിജ്യബാങ്കുകളുടെ കരുതൽ പണത്തിന്​ റിസർവ്​ നൽകുന്ന പലിശയാണ്​ റിവേ​ഴ്​സ്​ റിപ്പോ.

2021-22 സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയിൽ 9.5 ശതമാനം വളർച്ചയാണ്​ ലക്ഷ്യംവെക്കുന്നത്​​. ചില്ലറ പണപെരുപ്പം 5.3 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. നടപ്പ്​ സാമ്പത്തിക വർഷത്തിലെ മൂന്നാംപാദത്തിലെ വളർച്ച അനുമാനം 6.8 ശതമാനത്തിൽനിന്ന്​ 6.6 ശതമാനമാക്കി കുറച്ചു. നാണയപെരുപ്പം നിയന്ത്രണവിധേയമാ​െണന്നും ശക്തികാന്ത ദാസ്​ അറിയിച്ചു.

2021-22 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച നിരക്ക്​ രേഖപ്പെടുത്തി. 8.4 ശതമാനമാണ്​ ജി.ഡി.പി വളർച്ച നിരക്ക്​. 2020 മേയ്​ 22ലാണ്​ അവസാനമായി ആർ.ബി.ഐ പലിശനിരക്കുകളിൽ മാറ്റം വരുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIInterest RateRepo RateReverse Repo Rate
News Summary - RBI keeps repo rate unchanged for 9th time in a row
Next Story