Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shaktikanta das
cancel
Homechevron_rightBusinesschevron_rightനിരക്കുകളിൽ...

നിരക്കുകളിൽ മാറ്റമില്ല; വളർച്ച പ്രതീക്ഷ 9.5 ശതമാനമായി കുറച്ച്​ റിസർവ്​ ബാങ്ക്​

text_fields
bookmark_border

മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്കിന്‍റെ വായ്​പ നയം. റിപ്പോ നിരക്ക്​ നാലു ശതമാനമായും റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.5 ശതമാനമായും തുടരും. കോവിഡ്​ രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ്​ ധനനയ യോഗത്തിന്‍റെ തീരുമാനം.

റിസർവ്​ ബാങ്ക്​ ബാങ്കുകൾക്ക്​ നൽകുന്ന വായ്​പയുടെ പലിശയാണ്​ റിപ്പോ നിരക്ക്​. റിസർവ്​ ബാങ്കിന്​ നൽകുന്ന വായ്​പയുടെ പലിശ നിരക്കാണ്​ റിവേഴ്​സ്​ റിപ്പോ.

'പലിശനിരക്കുകളിൽ മാറ്റമുണ്ടാകില്ല, വളർച്ചക്കാവശ്യമായ നടപടികൾ തുടരും' -ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ പറഞ്ഞു. രാജ്യത്ത്​ 2021-22 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 9.5 ശതമാനമായി കുറച്ചു. 10.5 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്​. നടപ്പ്​ സാമ്പത്തിക വർഷം 5.1 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുദിവസം നീണ്ടുനിന്ന ധനനയ യോഗത്തിന്​ ശേഷമാണ്​ പ്രഖ്യാപനം. വിലക്കയറ്റത്തിന്‍റെ സാഹചര്യത്തിലാണ്​ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന റിസർവ്​ ബാങ്കിന്‍റെ തീരുമാനം. 2020 മേയിലാണ്​ നേരത്തേ പലിശ നിരക്കിൽ മാറ്റം വരുത്തിയത്​.

ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിന്​ പ്രഖ്യാപിച്ച 16,000 കോടിയുടെ സിഡ്​ബി പദ്ധതി തുടരും. 50 കോടി വരെ വായ്​പയെടുത്തവർക്ക്​ ഇതിലൂടെ ആനുകൂല്യം ലഭിക്കും. നേരത്തേ 25 കോടിയായിരുന്നു വായ്​പ പരിധി.

കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക സ്​ഥിതിയും ശക്തികാന്ത ദാസ്​ വിവരിച്ചു. ആദ്യതരംഗത്തപ്പോലെ രണ്ടാം തരംഗം സമ്പദ്​വ്യവസ്​ഥയെ പിടിച്ചുകുലുക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIReserve Bank of IndiaShaktikanta Das
News Summary - RBI maintains status quo, cuts FY22 growth forecast to 9.5 Percent
Next Story