കൊറോണക്കടിയിൽ ചതഞ്ഞരഞ്ഞ് വാഹന വിപണി
text_fieldsമുംബൈ: ബെല്ലും ബ്രേക്കുമില്ലാതെ പാഞ്ഞുവന്ന കൊറോണക്കടിയിൽപെട്ട് ഗുരുതരാവസ്ഥയിലാണ് ഇന്ത്യൻ വാഹനവിപണി. ബി.എസ് ആറിലേക്കുള്ള മാറ്റത്തിൽ ശ്വാസം മുട്ടിനിൽക്കവേ, കൊറോണ കൂടി ആയതോടെ വിപണിയെ വെൻറിലേറ്ററിലേക്ക് മാറ്റേണ്ട സ്ഥിതിയിലായി.
കോവിഡ് ആശങ്ക ശക്തമാവുകയും രാജ്യം ലോക്ക്ഡൗണിലേക്ക് കടക്കുകയും ചെയ്ത മ ാർച്ചിൽ, മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 20 ശതമാനം മാത്രമാണ് ശരാശരി വിൽപന. കാറുകൾ, ഇരുചക്ര വാഹനങ്ങൾ, വാണിജ് യ വാഹനങ്ങൾ എന്നിവയുടെ വിപണനത്തിൽ 29 മുതൽ 71 ശതമാനം വരെ ഇടിവ് നേരിട്ടു.
ഇക്കാലയളവിൽ അശോക് ലെയ്‌ലാൻഡിനാണ് വൻ തിരിച്ചടി നേരിട്ടത്. 90 ശതമാനം ഇടിവാണ് വിൽപനയിൽ ഇവർക്ക് രേഖപ്പെടുത്തിയത്. ടാറ്റാ മോട്ടോഴ്സിെൻറ വിൽപന ആറിലൊന്നായി ചുരുങ്ങി. ഇടിവ് 84 ശതമാനം. ട്രാക്ടർ നിർമാതാക്കളായ എസ്കോർട്ടിെൻറ വിൽപന 54 ശതമാനം കുറഞ്ഞു. ഐഷർ മ ോട്ടോഴ്‌സ് ലിമിറ്റഡിെൻറ കീഴിലുള്ള വോൾവോ-ഐഷർ കമേഴ്‌സ്യൽ വെഹിക്കിൾസിെൻറ വിൽപ്പന 82.7 ശതമാനവും കുറഞ്ഞു. കൊ റോണക്കാലത്തും അൽപമെങ്കിലും പിടിച്ചുനിന്നത് കാർ നിർമാതാക്കളായ മാരുതി സുസുക്കിയാണ്. ഈ മാർച്ചിൽ ഇവർ 83,792 യൂണിറ ്റ് വിറ്റഴിച്ചു. എങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവാണിത്.
കൂടുതൽ പരിക്ക് ലെയ്‌ലാൻഡിന്
ഹിന്ദുജ ഗ്രൂപ്പിെൻറ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡിന് കനത്ത നഷ്ടമാണ് മാർച്ചിൽ നേരിട്ടത്. ആഭ്യന്തര, വിദേശ വിപണിയിൽ ലെയ്‌ലാൻഡിന് 90 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 21,535 യൂണിറ്റുകൾ വിറ്റപ്പോൾ ഇക്കുറി അത് 2,179 ആയി ചുരുങ്ങി.
ആഭ്യന്തര വിൽപനയിൽ 91 ശതമാനമാണ് നഷ്ടം. കഴിഞ്ഞ വർഷം 20,521 യൂണിറ്റും ഇത്തവണ 1,787 യൂണിറ്റുമാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്.
ആഭ്യന്തര വിപണിയിൽ ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 90 ശതമാനം ഇടിഞ്ഞു. 2019 മാർച്ചിലെ 15,235 യൂണിറ്റിൽനിന്ന് കഴിഞ്ഞ മാസം 1,498 യൂണിറ്റായാണ് ചുരുങ്ങിയത്. ചെറുകിട വാണിജ്യ വാഹന വിൽപ്പന 289 യൂണിറ്റായി. 2019 മാർച്ചിൽ ഇത് 5,286 യൂണിറ്റായിരുന്നു. 95 ശതമാനം ഇടിവ്.
ആറിലൊന്നായി ചുരുങ്ങി ടാറ്റ
2019 മാർച്ചിൽ 68,727 വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ച ടാറ്റ മോർട്ടോഴ്സ് ഇത്തവണ 11,012 യൂണിറ്റാണ് വിൽപന നടത്തിയത്. ആഭ്യന്തര വിൽപന 84 ശതമാനം ഇടിഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വിൽപന 87 ശതമാനം ഇടിഞ്ഞു. 56,536 യൂണിറ്റിൽനിന്ന് 7,123 യൂണിറ്റായാണ് കുറഞ്ഞത്.
യാത്രാ വാഹനങ്ങൾ 68 ശതമാനം ഇടിഞ്ഞ് 5,676 യൂണിറ്റായി. 2019ൽ ഇത് 17,810 യൂണിറ്റായിരുന്നു.
എസ്‌കോർട്ടിന് 54 ശതമാനം കുറവ്
കഴിഞ്ഞ വർഷം 11,905 ട്രാക്ടറുകൾ വിറ്റ എസ്‌കോർട്ട്സ് ലിമിറ്റഡിന് ഇത്തവണ നേർ പകുതിപോലും വിൽക്കാനായില്ല. 54.3 ശതമാനം ഇടിഞ്ഞ് 5,228 ട്രാക്ടറുകളാണ് വിറ്റുപോയത്. കയറ്റുമതി 474ൽ നിന്ന് 216 ആയി കുറഞ്ഞു.
വോൾവോ-ഐഷർ വിറ്റത് 17.3 ശതമാനം മാത്രം
വോൾവോ-ഐഷർ കമേഴ്‌സ്യൽ വെഹിക്കിൾസിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.3 ശതമാനമാണ് വിൽപന നടന്നത്. 82.7 ശതമാനം ഇടിവ് നേരിട്ടു.
കഴിഞ്ഞ വർഷം 8,676 വാഹനങ്ങൾ വിപണനം നടത്തിയ ഇവർക്ക് ഇത്തവണ 1,499 എണ്ണമാണ് വിൽക്കാനായത്.
എംജി മോട്ടോർ 1518 കാറുകൾ
ബ്രിട്ടീഷ് കാർ നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യ 2020 മാർച്ചിൽ 1,518 കാറുകൾ ഇന്ത്യയിൽ വിൽപന നടത്തി. 116 ഇസെഡ്.ഇവി, 1,402 ഹെക്ടർ എസ്.യു.വി എന്നിവയാണ് വിറ്റത്.
തമ്മിൽ ഭേദം മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിെൻറ വിൽപ്പനയിൽ 47 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ 83,792 യൂണിറ്റാണ് വിൽപന നടത്തിയത്. കഴിഞ്ഞ വർഷം 158,076 കാറുകളാണ് കമ്പനി വിറ്റത്.
ആഭ്യന്തര വിപണിയിൽ 79,080 യൂണിറ്റുകൾ വിറ്റു. 2019ൽ വിറ്റ 147,613 യൂണിറ്റുകളിൽ നിന്ന് 46 ശതമാനം ഇടിവ്. കയറ്റുമതി 55 ശതമാനം ഇടിഞ്ഞു 2019 മാർച്ചിലെ 10,463 യൂണിറ്റിൽനിന്ന് കഴിഞ്ഞ മാസം 4,712 യൂണിറ്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.