ഐ.പി.ഒ: ഈവര്‍ഷം സമാഹരിക്കപ്പെട്ടത് 13,000 കോടി; നാരായണ ഹൃദയാലയ 17 െനത്തും
text_fieldsഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും പ്രാഥമിക ഓഹരി വിപണി അഞ്ചുവര്‍ഷത്തിനിടയിലെ മികച്ചനിലയില്‍. ഈ വര്‍ഷം ഇതുവരെ 13000 കോടിയിലധികം രൂപയാണ് വിവിധ കമ്പനികള്‍ പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് സമാഹരിച്ചത്.
ഈയാഴ്ച ബംഗളൂരു കേന്ദ്രമായ നാരായണ ഹൃദയാലയ കൂടി വിപണിയിലത്തെുന്നതോടെ ഇത് 14,000 കോടിയിലത്തെുമെന്നാണ് പ്രതീക്ഷ. 2010ല്‍ 64 കമ്പനികള്‍ 37,500 കോടി സമാഹരിച്ചശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക സമാഹരിക്കപ്പെടുന്നത്.
2014ല്‍ ആറ് ഐ.പി.ഒകളിലായി 1261 കോടിയും 2013ല്‍ മൂന്ന് ഐ.പി.ഒകളിലായി 1284 കോടിയുമാണ് സമാഹരിക്കപ്പെട്ടത്. ഈ വര്‍ഷത്തെ 18 ഐ.പി.ഒകളില്‍ 12 എണ്ണവും മൂന്ന് ശതമാനത്തിനും 104 ശതമാനത്തിനുമിടയില്‍ റിട്ടേണ്‍ സമ്മാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 30ന് ലിസ്റ്റ് ചെയ്ത വി.ആര്‍.എല്‍ ലോജിസ്റ്റിക്കാണ് നിക്ഷേപകര്‍ക്ക് ഏറ്റവും നേട്ടം സമ്മാനിച്ചത് -104 ശതമാനം.
സിന്‍ജീന്‍ ഇന്‍റര്‍നാഷനല്‍ 45 ശതമാനവും പി.എന്‍.സി ഇന്‍ഫ്രാടെക്കും നവ്കര്‍ കോര്‍പറേഷനും യഥാക്രമം 40 ശതമാനവും 31 ശതമാനവും നേട്ടമാണ് സമ്മാനിച്ചത്.
കഴിഞ്ഞയാഴ്ച വിപണിയിലത്തെിയ ആല്‍ക്കെം ലാബിന് 44 മടങ്ങും ഡോ. ലാല്‍ പാത്ലാബ്സിന് 33 മടങ്ങും ആവശ്യക്കാരാണുണ്ടായിരുന്നത്.
ബംഗളൂരു കേന്ദ്രമായ ആരോഗ്യകേന്ദ്ര ശൃംഖലയായ നാരായണ ഹൃദയാലയയാണ് അടുത്തതായി എത്തുന്നത്.
613 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ഇവരുടെ ഐ.പി.ഒ. ഓഹരിയൊന്നിന് 245-250 രൂപയാണ് പ്രൈസ് ബാന്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.