Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2015 11:15 PM GMT Updated On
date_range 21 Dec 2015 11:15 PM GMTനാരായണ ഹൃദയാലയ ഐ.പി.ഒക്ക് 8.41 മടങ്ങ് അപേക്ഷകര്‍
text_fieldsbookmark_border
മുംബൈ: ആരോഗ്യ സേവന രംഗത്തെ പ്രമുഖരായ നാരായണ ഹൃദയാലയയുടെ ഐ.പി.ഒക്ക് (ഇനീഷ്യല്‍ പബ്ളിക് ഓഫര്‍) 8.1 മടങ്ങ് അപേക്ഷകര്‍. 1,71,66,309 ഓഹരികളിലൂടെ 613 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയില്‍ 14,44,27,680 ഓഹരികള്‍ക്കാണ് ബിഡ് ലഭിച്ചത്. ഓഹരിയൊന്നിന് 245-250 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. സിങ്കപ്പൂര്‍ സര്‍ക്കാറുള്‍പ്പെടെ ആങ്കര്‍ നിക്ഷേപകരില്‍നിന്ന് നേരത്തെ കമ്പനി 184 കോടി രൂപ ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ സ്വരൂപിച്ചിരുന്നു. ഡോ. ലാല്‍ പാത്ലാബ്സിനും ആല്‍ക്കെം ലബോറട്ടറീസിനും പിന്നാലെ ഈ മാസം ആരോഗ്യ മേഖലയില്‍നിന്ന് വിജയകരമായി പൂര്‍ത്തിയാവുന്ന മൂന്നാമത്തെ ഐ.പി.ഒയാണ് നാരായണ ഹൃദയാലയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story