Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 12:49 AM GMT Updated On
date_range 25 July 2016 12:49 AM GMTഐ.പി.ഒ വിപണി റെക്കോഡിലേക്ക്
text_fieldsbookmark_border
മുംബൈ: പ്രാഥമിക ഓഹരി വിപണി നടപ്പു സാമ്പത്തിക വര്‍ഷം റെക്കോഡിലത്തെുമെന്ന് പ്രതീക്ഷ. ഓഹരി വിപണിയിലെ റാലിയുടെയും മെച്ചപ്പെട്ട കോര്‍പറേറ്റ് ഭരണസംവിധാനങ്ങളുടെയും പശ്ചാത്തലത്തില്‍ നിലവിലുള്ള നിക്ഷേപ അനുകൂല അന്തരീക്ഷം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തത്തെുമെന്നാണ് പ്രതീക്ഷ. ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 21 കമ്പനികളാണ് പ്രാഥമിക ഓഹരി വിപണിയില്‍ പുതുതായി ഓഹരികളത്തെിച്ചത്. 4940 കോടി രൂപയാണ് ഇവര്‍ സമാഹരിച്ചത്. 2010നു ശേഷം ഒരു സാമ്പത്തിക പാദത്തില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തോതാണിത്. ന്യൂഡല്‍ഹി കേന്ദ്രമായ പ്രൈം ഡേറ്റാബേസിന്‍െറ കണക്കനുസരിച്ച് 18 കമ്പനികളുടെ 6100 കോടിയുടെ ഐ.പി.ഒകള്‍ക്കുകൂടി സെബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഫയല്‍ ചെയ്തിരിക്കുന്ന കരട് പ്രോസ്പെക്ടസുകളുടെ കണക്കെടുത്താല്‍ ഈ വര്‍ഷം റെക്കോഡിലത്തെുമെന്നാണ് തോന്നുന്നതെന്ന് കഴിഞ്ഞദിവസം സെബി ചെയര്‍മാന്‍ യു.കെ സിന്‍ഹ പറഞ്ഞിരുന്നു. ജനുവരി ഒന്നിനുശേഷം 47 കമ്പനികളാണ് ഐ.പി.ഒ വഴി മൂലധന സമാഹരണം നടത്തിയത്. 9900 കോടി രൂപയോളമാണ് സമാഹരിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഇരട്ടിയോളമാണിതെന്ന് ബ്ളൂംബര്‍ഗിന്‍െറ കണക്കുകള്‍ പറയുന്നു. കമ്പനികളുടെ മികച്ച പ്രവര്‍ത്തന പശ്ചാത്തലവും ഓഹരിയുടെ ന്യായമായ വില നിര്‍ണയവും അടുത്തിടെ നടന്ന മിക്ക ഐ.പി.ഒകളെയും ജനപ്രിയമാക്കിയിരുന്നു. ഈമാസമാദ്യം നടന്ന ഖ്വെ് കോര്‍പറേഷന്‍ ഐ.പി.ഒക്ക് 145 മടങ്ങ് ആവശ്യക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച അഡ്വാന്‍സ്ഡ് എന്‍സൈം ടെക്നോളജീസിന്‍െറ ഓഹരിക്ക് 115 മടങ്ങായിരുന്നു ആവശ്യക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story