മഹാനഗര്‍ ഗ്യാസ് ഐ.പി.ഒ ചൊവ്വാഴ്ച മുതല്‍
text_fieldsമുംബൈ: മുംബൈയിലെയും താനെ, നവി മുംബൈ എന്നിവിടങ്ങളിലെയും കുത്തക സി.എന്‍.ജി, പി.എന്‍.ജി (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ്) വിതരണക്കാരായ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്‍െറ മൂന്നു ദിന പ്രാഥമിക ഓഹരി വില്‍പ്പനക്ക് ചൊവ്വാഴ്ച തുടക്കമാകും.
വ്യാഴാഴ്ച വരെയാണ് നിക്ഷേപകര്‍ക്ക് അവസരം. 1040 കോടി രൂപ ലക്ഷ്യമിടുന്ന ഐ.പി.ഒയില്‍ ഓഹരിക്ക് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത് 380- 421 രൂപയാണ്. ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലുള്ള ഓഹരി വില്‍പ്പനയില്‍ റോയല്‍ ഡച്ച് ഷെല്‍ ഏറ്റെടുത്ത നിലവിലെ പ്രൊപമോട്ടര്‍മാരായ സിംഗപ്പൂര്‍ കേന്ദ്രമായ ബി.ജി ഏഷ്യ പസഫിക് ഹോള്‍ഡിങ്സിന്‍െറയും പൊതുമേഖലയിലെ ഗെയിലിന്‍െറയും കൈവശമുള്ള 12,347,250 ഓഹരികള്‍ വീതം 10 രൂപ മുഖവിലയുള്ള 24,694,500 ഓഹരികളാണ് വില്‍പ്പനക്കത്തെുക. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 188 ബങ്കുകളിലൂടെ 4.7 ലക്ഷത്തോളം വാഹനങ്ങള്‍ക്കും പൈപ്പുകളിലൂടെ 8.6 ലക്ഷം വീടുകള്‍ക്കും 2866 വാണിജ്യ സ്ഥാപനങ്ങള്‍ക്കും 60 വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് മഹാനഗര്‍ ഗ്യാസ് വിതരണം ചെയ്യുന്നത്. മൊത്തം വരുമാനത്തിന്‍െറ 71 ശതമാനവും സി.എന്‍.ജിയില്‍ നിന്നാണ്.
12.42 ശതമാനം വളര്‍ച്ചയോടെ കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷം 2121 കോടി രൂപയായിരുന്നു. നികുതിക്കുശേഷം 308.68 കോടിയായിരുന്നു ലാഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.