Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightജിയോ ഒാഫർ:...

ജിയോ ഒാഫർ: എയർടെല്ലിനും ​െഎഡിയക്കും ഒാഹരി വിപണിയിൽ തിരിച്ചടി

text_fields
bookmark_border
ജിയോ ഒാഫർ: എയർടെല്ലിനും ​െഎഡിയക്കും ഒാഹരി വിപണിയിൽ തിരിച്ചടി
cancel

മുംബൈ:  2017 മാർച്ച്​ 31ന്​ ശേഷം ജിയോയുടെ ഒാഫറുകളെ കുറിച്ച്​ മുകേഷ്​ അംബാനി പ്രഖ്യാപനം നടത്തിയതിന്​ പിന്നാലെ രാജ്യത്തെ മുൻ നിര മൊബൈൽ സേവനദാതാക്കളായ എയർടെൽ​​, ​െഎഡിയ എന്നിവയുടെ ഒാഹരി വിപണിയിൽ വൻ തിരിച്ചടി. നഷ്​ടത്തിലാണ്​ ഇരു കമ്പനികളുടെയും ഒാഹരികൾ വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്​​. എറ്റവുമധികം തിരിച്ചടി നേരിട്ടത്​ എയർടെല്ലിനാണ്​. 3.60 ശതമാനം നഷ്​ടത്തോടെ 360.85 രൂപക്കാണ്  എയർടെൽ​ വ്യാപാരം അവസാനിപ്പിച്ചത്​ 0.51 ശതമാനം നഷ്​ടത്തിൽ 107.90 രൂപയിലാണ്​ ​െഎഡിയയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്​.​

സെപ്​തംബർ ഒന്നിന്​ സേവനമാരംഭിച്ച റിലയൻസ്​ ജിയോ ഡിസംബർ 31 വരെ വെൽകം ഒാഫറിലൂടെ എല്ലാ സേവനങ്ങളും സൗജന്യമായി നൽകിയിരുന്നു. അതിന്​ ശേഷം 2017 മാർച്ച്​ 31 വരെ വെൽകം ന്യൂ ഇയർ ഒാഫറിലൂടെയും ജ​ിയോ സൗജന്യങ്ങൾ തുടർന്നു. ഇതിന്​ ശേഷമാണ്​ 303 രൂപ ​പ്രതിമാസം നൽകി ജിയോയുടെ സൗജന്യങ്ങൾ 2018 മാർച്ച്​ 31 വരെ ആസ്വദിക്കാനുള്ള പുതിയ മുകേഷ്​ അംബാനി ഇന്ന്​ പ്രഖ്യാപിച്ചത്​. ഇതോടെയാണ്​ രാജ്യത്തെ മുൻനിര സേവനദാതാക്കൾക്ക്​ തിരിച്ചടി നേരിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ideaAIRTEL
News Summary - Airtel, Idea, Infratel slip as Ambani confirms Jio's 100 million users mark
Next Story