കേന്ദ്രബജറ്റ്: ഓഹരി വിപണിക്കും നിരാശ
text_fieldsമുംബൈ: ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഓഹരി വിപണിക്കും നിരാശയാണ് നൽകുന്നത്. ബോംബ െ സൂചിക സെൻസെക്സ് 395 പോയിൻറ് നഷ്ടത്തോടെയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും തകർച് ച രേഖപ്പെടുത്തിയിരുന്നു. ഓഹരി വിപണിക്ക് ആശ്വസിക്കാൻ വക നൽകുന്നതൊന്നും ബജറ്റിൽ ഇല്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
കോടിപതികൾക്ക് അധിക സർചാർജ് ഏർപ്പെടുത്തിയ തീരുമാനം ഓഹരി വിപണിയെ നെഗറ്റീവായാണ് സ്വാധീനിച്ചത്. രണ്ട് കോടി രൂപ മുതൽ 5 കോടി വരെ വാർഷിക വരുമാനം ഉള്ളവർക്ക് 3 ശതമാനമാണ് സർചാർജ്. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ഏഴ് ശതമാനവും സർചാർജ് നൽകണം. തീരുമാനം നടപ്പിലാകുന്നതോടെ അമേരിക്കയെക്കാൾ കൂടുതൽ നികുതി നൽകേണ്ട സാഹചര്യമാണ് ഇന്ത്യയിലെ കോടിപതികൾക്ക് ഉണ്ടാവുക. ഇൗ തീരുമാനം വിപണിയെ സ്വാധീനിക്കുകയായിരുന്നു.
കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം വർധിപ്പിക്കാനുള്ള തീരുമാനവും വിപണിക്ക് തിരിച്ചടിയായി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 35 ആയാണ് വർധിപ്പിച്ചത്. വിപണിയിലെ നിരവധി കമ്പനികൾക്ക് ഇത് തിരിച്ചടിയാണ്. പലരും ഡി-ലിസ്റ്റ് ചെയ്യാനുള്ള സാഹചര്യവും നില നിൽക്കുന്നു.
ഇന്ധന വില വർധനയാണ് വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. പെട്രോളിനും ഡീസലിനും സർചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കും. ഇത് സമ്പദ്വ്യവസ്ഥെയ വീണ്ടും സമ്മർദത്തിലാക്കും. ഇതും ഓഹരി വിപണിയെ സ്വാധീനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.