രൂപ, കടപ്പത്രം: വ്യാപാര സമയം കുറച്ചു
text_fieldsമുംബൈ: കോവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ രൂപ, വിദേശ ക റൻസി, സർക്കാർ കടപ്പത്രങ്ങൾ തുടങ്ങിയവയുടെ വ്യാപാര സമയം കുറച്ചു.
രാവിലെ പത്തുമു തൽ ഉച്ചക്ക് രണ്ടുവരെയായിരിക്കും പുതുക്കിയ പ്രവർത്തന സമയം. നേരത്തെ ഇത് രാവിലെ ഒമ് പതുമുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു. ചൊവ്വാഴ്ച മുതൽ ഈ മാസം 17 വരെയാണ് സമയമാറ്റത്തിന് പ്രാബല്യം.
പ്രത്യേക ഉത്തരവിലൂടെ റിസർവ് ബാങ്കാണ് സമയമാറ്റം നടപ്പിലാക്കിയത്. കോവിഡ് ലോക്ഡൗൺ എല്ലാ വിപണികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും നഷ്ടസാധ്യത പരമാവധി കുറക്കാനാണ് സമയമാറ്റം നടപ്പാക്കുന്നതെന്നും ആർ.ബി.ഐ വിശദീകരിച്ചു. അതേസമയം, സാധാരണ ബാങ്ക് സേവനങ്ങളായ ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി എന്നിവ പഴയ സമയപ്രകാരം തന്നെ നടക്കും.
മൂച്വൽ ഫണ്ട് നിക്ഷേപത്തിെൻറ സമയപരിധിയും ഇതനുസരിച്ച് മുന്നോട്ടാക്കി. മ്യൂച്വൽ ഫണ്ട് അസോസിയേഷേൻറതാണ് തീരുമാനം.
ഉച്ച ഒന്നരയിൽനിന്ന് 12.30ലേക്കാണ് സമയം മാറ്റിയത്. 12.30നു മുമ്പ് പണമടച്ചാൽ മാത്രമേ തലേ ദിവസത്തെ നിരക്കിൽ (എൻ.എ.വി) നിക്ഷേപത്തിന് സാധിക്കൂ. ഈ സമയപരിധി കഴിഞ്ഞാൽ അതാത് ദിവസത്തെ നിരക്കായിരിക്കും ബാധകം.
ബാങ്കുകളുമായുള്ള ആർ.ബി.ഐയുടെ പണവിനിമയം, ഗവൺമെൻറ് സെക്യൂരിറ്റി ലേലം എന്നിവക്കുള്ള ഇ-കുബെർ സംവിധാനത്തിനും സമയമാറ്റം ബാധകമല്ല.
പുതുക്കിയ സമയത്തിലേക്ക് മാറുന്ന വിപണികൾ: കേന്ദ്ര-സംസ്ഥാന സർക്കാർ കടപ്പത്രങ്ങൾ, സംസ്ഥാന വികസന വായ്പകൾ, ട്രഷറി ബില്ലുകൾ, പൊതുവിപണിയിൽ വിൽക്കാത്ത രൂപയുടെ പലിശ അടിസ്ഥാനമാക്കിയ ഓഹരികൾ, വിദേശ വിനിമയ കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, വാണിജ്യ പത്രങ്ങൾ, സർക്കാർ - കോർപറേറ്റ് ബോണ്ട് റിപൊ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.