കോവിഡ് കാലത്തെ ഓഹരി ചിന്തകൾ
text_fieldsകോവിഡ് കൊടുങ്കാട്ടിൽ സാമ്പത്തിക മേഖലയിൽ കടപുഴകിയ വൻമരങ്ങളിൽ ഒന്നാണ് ഓഹരി വിപണി. 30 ശതമാനത്തിലധികം തിരുത്തലാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം വിപണിയിൽ പ്രകടമായത്. പല പ്രമുഖ കമ്പനികളുടെയും ഒാഹരി വില തകർന്നടിഞ്ഞു.ഇ തോടെ കടുത്ത ആശങ്കയിലായ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയാനുള്ള തിടുക്കത്തിലാണ്. ഇനി വിപണി കരകയറാൻ സമയം ഏറെയെടുക ്കുമെന്ന വിലയിരുത്തലുകളാണ് ഈ വിൽപന പ്രളയത്തിനു കാരണം. എന്നാൽ, ഇൗ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഇപ്പോഴത്തേത് ഒരു താൽക്കാലികം പ്രതിഭാസം മാത്രമാണ്. കോവിഡ് പ്രതിസന്ധി അകലുന്നതോടെ വിപണികൾ ശക്തമായി തന്നെ തിരിച്ചുവരുമ െന്ന് ഉറപ്പ്.
അപ്പോൾ കരുതലുള്ള നിക്ഷേപകർ ഇത് മികച്ച നിക്ഷേപ അവസരമായി വേണം കാണാൻ. എന്നാൽ, ഈ നിക്ഷേപത്ത ിന് സൂക്ഷ്മ വിലയിരുത്തലുകളും കരുതലും അനിവാര്യമാണ്. ഓഹരി വിലയിലെ കുറവ് മാത്രമല്ല നിക്ഷേപത്തിന് മുമ്പ് ശ ്രദ്ധിക്കേണ്ടത്. കമ്പനിയുടെ മൂല്യവും ഭാവി സാധ്യതകളും കൃത്യമായി വിലയിരുത്തി വേണം നിക്ഷേപം നടത്താൻ. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ കമ്പനികൾക്ക് കുറഞ്ഞത് രണ്ടുവർഷമെങ്കിലും വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്ത് വേണം നിക്ഷേപതീരുമാനങ്ങൾ എടുക്കാൻ.
സ്വയം വിലയിരുത്തണം
ഒാഹരി വിപണിയിൽ പണം ഇറക്കുന്നതിനുമുമ്പ് നിക്ഷേപകന് ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. പല നിക്ഷേപകരും ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നതായി കാണുന്നില്ല. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻ നിർത്തി വ്യക്തമായ ലക്ഷ്യം നിക്ഷേപകർ മുന്നിൽ കാണണം. വളരെ കുറഞ്ഞ കാലംകൊണ്ട് വൻ നേട്ടം ഉണ്ടാക്കാനുള്ള കുറുക്ക് വഴിയല്ല ഓഹരി വിപണിയെന്ന് മനസ്സിലാക്കുക. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും കാത്തിരിക്കാൻ തയാറായാൽ ഇന്നെത്ത സാഹചര്യത്തിൽ ഓഹരി നിക്ഷേപങ്ങൾ മികച്ച നേട്ടം തന്നെ ലഭ്യമാക്കും.
ഓഹരി വിപണിയുടെ ചരിത്രം പരിശോധിച്ചാൽ വിപണിയുടെ തിരിച്ചുവരവും അത് ലഭ്യമാക്കിയ നേട്ടവും സുവ്യക്തമാകും. ഹർഷത് മേത്ത അഴിമതിയിലും 2008ലെ ആഗോള പ്രതിസന്ധിയിലും നോട്ടുനിരോധന സമയത്തും ഓഹരിവില താഴെപ്പോയി. ആ സമയത്ത് നല്ല ഓഹരികൾ വാങ്ങിക്കൂട്ടിയവർ ഏറെ ലാഭം കൊയ്തു. എന്നാൽ, ആ സമയത്ത് നല്ല മൂല്യമുള്ള ഓഹരികൾ വിറ്റവരോ... അതുപോലെ തന്നെയാണ് കോവിഡ് സമയവും. നിക്ഷേപകർക്ക് നല്ല ഒാഹരികൾ വാങ്ങാൻ പറ്റിയ സമയം. വാങ്ങുേമ്പാൾ വിലയെ ആശങ്കപ്പെടാെത കമ്പനിയുടെ പ്രവർത്തനവും മൂല്യവും കൂടി മനസ്സിലാക്കി വേണം നിക്ഷേപം നടത്താനെന്ന് മാത്രം.
വരുന്നത് അവസരങ്ങൾ
ഇന്ത്യ വലിയൊരു മികച്ച വിപണിയാണ്. കൂടാതെ അതിവേഗം വളരുന്ന മധ്യവർഗവും. അടിസ്ഥാന സൗകര്യവികസനത്തിലും സേവനമേഖല വികസനത്തിലും വലിയ ആവശ്യമാണ് ഇത് ഉണ്ടാക്കുക. ഇന്ത്യയിലെ കമ്പനികൾക്ക് ലഭ്യമാക്കുക മികച്ച അവസരങ്ങളും.
കോവിഡ് തിരുത്തലിൽ പല മികച്ച ഒാഹരികളുടെ വില ഏറെ താഴെയെത്തി. ഇവയെല്ലാം ദീർഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകർക്ക് മികച്ച അവസരമാണ്. എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാൻ യുനിലിവർ, െഎ.ടി.സി, നെസ്ലെ, വിഗാർഡ്, മാരുതി, ഇൻഫോസിസ്, ടി.സി.എസ്, ഫെഡറൽ ബാങ്ക്, എൻ.ടി.പി.സി. എസ്.ബി.െഎ, വി ഗാർഡ്, പി.എഫ്.സി, എൻജിനീയേഴ്സ് ഇന്ത്യ, െയസ് ബാങ്ക് എന്നിവ ഹ്രസ്വ, ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഓഹരികളാണ്.
കടപ്പാട്: ശ്രീകാന്ത് വാഴയിൽ, ഫിനാൻഷ്യൽ കൺസൽട്ടൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.