കോവിഡ് 19; ഓഹരിവിപണികളിൽ ആശങ്ക തുടരുന്നു
text_fieldsമുംബൈ: ലോകമാകെ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഓഹരിവിപണിയിൽ കനത്ത ആശങ്ക തുടരുന്നു. മിക്ക കമ്പനികളുടെയും ഓഹരികൾ കടുത്ത വിൽപ്പന സമ്മർദ്ദം നേരിടുന്നുണ്ട്.
തിങ്കളാഴ്ച വ്യാപാരം തുടങ്ങി രാവിലെ 10 മണിക്ക് ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1575 പോയിൻറ് താഴ്ന്ന് 32,529 ലെത്തി. 4.62 ശതമാനമാണ് പോയൻറ് താഴ്ന്നത്. നിഫ്റ്റി 449 പോയൻറ് താഴ്ന്ന് 9506 ലും വ്യാപാരം തുടരുന്നു.
ദേശീയ ഓഹരി വിപണിയിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം. സ്വകാര്യ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ ഏഴു ശതമാനം താഴ്ന്നാണ് വ്യാപാരം തുടരുന്നത്. അതേ സമയം യെസ് ബാങ്കിെൻറ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഡസ്ഇൻഡ് ബാങ്കിെൻറ ഓഹരികൾ 11 ശതമാനം താഴെപ്പോയി. ഐ.സി.ഐ.സി.ഐ ബാങ്ക് -8.4ശതമാനം, ആക്സിസ് ബാങ്ക് എട്ടു ശതമാനം, എച്ച്.ഡി.എഫ്.സി 8.3 ശതമാനം, ബജാജ് ഫിനാൻസ് 7.4 ശതമാനം ഇടിഞ്ഞാണ് വ്യാപാരം. അദാനി പോർട്ട്സ്, ടൈറ്റാൻ, വേദാന്ത, ടാറ്റാ സ്റ്റീൽ എന്നിവയുടെ ഓഹരികളും നഷ്ടത്തിൽ വ്യാപാരം തുടരുന്നു.
കൊറോണ വൈറസിനെ തുടർന്ന് ആഗോള വിപണികൾ നഷ്ടം തുടരുന്ന സാഹചര്യത്തിൽ വിപണി ഉത്തേജനത്തിെൻറ ഭാഗമായി യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറച്ചിരുന്നു. ഇത് ആഗോള വിപണിയിൽ നേരിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.