ടാറ്റ ഒാഹരികളിൽ ഉയർച്ച
text_fieldsമുംബൈ: രണ്ടു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനുശേഷം ടാറ്റയുടെ ഒാഹരികളുടെ വിലയുയർന്നു. സ്റ്റോക് എക്സേഞ്ചിൽ ടാറ്റയുടെ പല ഒാഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്. നേരത്തെ സൈറിസ് മിസ്ട്രിയുടെ പുറത്താക്കലിനെത്തുടർന്ന് ടാറ്റയുടെ ഒാഹരകളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ടാറ്റ ഇലക്സി,ടാറ്റമോേട്ടാഴസ്, ടാറ്റ കമ്മ്യുണിക്കേഷൻസ്, ടാറ്റ ബീവറേജസ്, ടാറ്റ കെമിക്കൽസ്, ടാറ്റ പവർ, ടാറ്റ സ്റ്റീൽ, വോൾട്ടാസ്, ടൈറ്റാൻ എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.
2.76 ശതമാനത്തിലേറ നേട്ടമുണ്ടാക്കിയ ടാറ്റ ഇലക്സിയാണ് ഇതിൽ മുന്നിൽ. ഇലക്സിയുെട വില 36.90 രൂപ വർധിച്ച് 1,275.95 രൂപയായി.ടാറ്റ മോേട്ടാഴസിെൻറ വില 12.80 വർധിച്ച് 534.70 രൂപയായയും ഉയർന്നു. എറ്റവും കുടുതൽ നഷ്ടം നേരിട്ട ഇന്ത്യ ഹോട്ടൽസും ഇപ്പോൾ ലാഭത്തിലാണ്.
1.18 കോടിരുപയുടെ മൂല്യശോഷണമുണ്ടാവുമെന്ന സൈറിസ് മിസ്ട്രിയുടെ വെളിപ്പെടുത്തിലിെൻറ പശ്ചാത്തലത്തിൽ ബി.എസ്.ഇയും എൻ.എസ്.ഇയും ടാറ്റയോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഇത് വരും ദിവസങ്ങളിൽ ഒാഹരി വിപണികളിൽ പ്രത്യാഘതങ്ങൾ ഉണ്ടാക്കിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.