ജെറ്റ് എയർവേയ്സ് ഓഹരി വിലയിൽ വൻ വർധന; പരിശോധിക്കുമെന്ന് ബി.എസ്.ഇ
text_fieldsമുംബൈ: കടക്കെണി മൂലം സർവീസ് നിർത്തിയ ജെറ്റ് എയർവേയ്സിൻെറ ഓഹരി വിലയിൽ വൻ വർധന. വ്യാഴാഴ്ച നടന്ന വ്യാപാരത്തി ൽ 93 ശതമാനത്തിൻെറ വർധനയാണ് ജെറ്റ് എയർവേയ്സ് ഓഹരികൾക്ക് ഉണ്ടായത്. 30 രൂപക്കായിരുന്നു കമ്പനി ഓഹരികൾ വ്യാപാര ം തുടങ്ങിയത്. ഒരു ഘട്ടത്തിൽ 74 രൂപക്ക് മുകളിലേക്ക് ഓഹരികൾ എത്തിയിരുന്നു. പിന്നീട് തിരിച്ചിറങ്ങി 64 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
അതേസമയം, ജെറ്റ് എയർവേയ്സ് ഓഹരികളിലുണ്ടായ വൻ വർധനയെ കുറിച്ച് പരിശോധിക്കുമെന്ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ ജെറ്റ് എയർവേയ്സിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയുടെ നിലവിലെ ഉടമസ്ഥരായ എസ്.ബി.ഐ ഹരജി സമർപ്പിച്ചിട്ടുണ്ട്. ഇൗ ഹരജിയിലെ ഉത്തരവ് പുറത്ത് വരാനിരിക്കെയാണ് ഒാഹരി വിലയിൽ വൻ വർധനവ് ഉണ്ടായത്.
കമ്പനി നിയമ ട്രിബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാവുമെന്ന പ്രതീക്ഷയാണ് ഓഹരി വില ഉയരാൻ കാരണമായതെന്നാണ് വിപണി വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.