ഐ.പി.ഒ: പി.എന്‍.ബി ഹൗസിങ് ഫിനാന്‍സും വരുണ്‍ ബിവറേജസും ഈയാഴച െയത്തും
text_fieldsന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ ഉപസ്ഥാപനമായ പി.എന്‍.ബി ഹൗസിങ് ഫിനാന്‍സും പ്രമുഖ ബിവറേജ് ഉല്‍പാദകരായ വരുണ്‍ ബിവറേജസും ഈയാഴ്ച പ്രാഥമിക ഓഹരി വിപണിയില്‍ മൂലധന സമാഹരണത്തിനത്തെും. ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് പി.എന്‍.ബി ഹൗസിങ് ഫിനാന്‍സിന്‍െറ ഐ.പി.ഒ. 3000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. 750-775 രൂപയാണ് ഓഹരിയുടെ പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 2015 സെപ്റ്റംബറിലെ സ്ഥിതിയനുസരിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയാണ് പി.എന്‍.ബിയുടേത്. ജൂണ്‍ 30ലെ സ്ഥിതിയനുസരിച്ച് കമ്പനിയുടെ വായ്പ 30900 കോടി രൂപയിലാണ് നില്‍ക്കുന്നത്. മൊത്തം വായ്പയില്‍ 70 ശതമാനവും ഭവന വായ്പകളാണ്. 0.27 ശതമാനം മാത്രമാണ് നിഷ്ക്രിയാസ്തി. 47 ബ്രാഞ്ചുകളും 16 പ്രോസസിങ് ഹബ്ബുകളുമാണുള്ളത്. പെപ്സികോയുടെ ഫ്രാഞ്ചൈസി ബോട്ട്ലര്‍ ആയ വരുണ്‍ ബിവറേജസിന്‍െറ ഐ.പി.ഒ ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ്. ആര്‍.ജെ കോര്‍പറേഷന്‍ പ്രൊമോട്ടര്‍മാരായ കമ്പനി 1.5 കോടി പുതിയ ഓഹരികളാണ് വിതരണം ചെയ്യുന്നത്. 440-445 രൂപയാണ് ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. ഉയര്‍ന്ന പരിധിയിലാണെങ്കില്‍ കമ്പനിക്ക് 1112.50 കോടി രൂപ സമാഹരിക്കാനാവും. 1990 മുതല്‍ പെപ്സികോയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്, മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെപ്സികോക്കു വേണ്ടി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. മൊറോക്കോ, ശ്രീലങ്ക, മൊസാംബിക്, സാംബിയ, നേപ്പാള്‍ എന്നിവിടങ്ങളിലും പെപ്സിക്കുവേണ്ടി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.