നാല് മാസത്തിനിടെ റിലയൻസിനുണ്ടായത് 135 ശതമാനം നേട്ടം
text_fieldsമുംബൈ: കഴിഞ്ഞ നാല് മാസത്തിനിടെ റിലയൻസിന് ഓഹരി വിപണിയിലുണ്ടായത് 135 ശതമാനം നേട്ടം. മാർച്ച് 23ന് റിലയൻസിൻെറ ഓഹരി വില കേവലം 875 രൂപ മാത്രമായിരുന്നു. എന്നാൽ, ജൂലൈ 23ന് റിലയൻസിൻെറ ഓഹരി വില 2000 കടന്നിരുന്നു.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസിൻെറ വിപണിമൂല്യം 13.79 ലക്ഷമായാണ് ഉയർന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ 135 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. ദേശീയ സൂചികയിലും നേട്ടത്തോടെയാണ് റിലയൻസ് വ്യാപാരം അവസാനിപ്പിച്ചത്. 2.68 ശതമാനം നേട്ടത്തോടെ 2,057.80 രൂപയിലാണ് കമ്പനി ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസിൻെറ ടെലികോം വിഭാഗമായ ജിയോയിൽ 1.25 ലക്ഷം കോടിയുടെ നിക്ഷേപമെത്തിയിരുന്നു. കമ്പനിയുടെ ഒാഹരി വില കുതിക്കാനുള്ള പ്രധാന കാരണം ഇതാണ്. ഇതിനൊപ്പം അവകാശ ഓഹരി വിൽപനയും റിലയൻസ് നടത്തിയിരുന്നു. ഈ നടപടികളിലൂടെ കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസ് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.