യു.എസ് ചൈനീസ് പോരും ലോക്ഡൗണും: ഓഹരി വിപണിയിൽ കനത്ത ഇടിവ്
text_fieldsമുംബൈ: യു.എസ് -ചൈന തർക്കവും രാജ്യത്ത് അടച്ചിടൽ നീട്ടിയതും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ആഴ്ചയിലെ മികച്ച നേട്ടത്തിന് ശേഷമാണ് ആഭ്യന്തര ഓഹരി വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 2002 പോയൻറ് ഇടിഞ്ഞ് 31,715ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 566 പോയൻറ് ഇടിഞ്ഞ് 9,293 പോയൻറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 969.48 േപായൻറ് നഷ്ടത്തിൽ 32,748.14ലും നിഫ്റ്റി 326 പോയൻറ് നഷ്ടത്തിൽ 9533 ലുമാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതുതന്നെ.
യു.എസ് ചൈന തർക്കവും ലോക്ഡൗൺ മൂന്നാംഘട്ടത്തിലേക്ക് നീക്കിയതുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് കോട്ടം ഏൽപ്പിച്ചത്. 18 മാസത്തോളമായ അമേരിക്ക ചൈന വ്യാപാരയുദ്ധഒ കോവിഡിൻെറ ഉത്ഭവം സംബന്ധിച്ച ചർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ചൈനയിലെ വുഹാനിലെ ലാബിൽ നിന്ന് കൊറോണ വൈറസിൻെറ ഉത്ഭവെമന്നതിന് തെളിവുകളുണ്ടെന്നാണ് ഇപ്പോൾ അമേരിക്കയുടെ വാദം.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി ജി.ഡി.പിയിൽ കനത്ത ഇടിവുണ്ടാകുമെന്നാണ് മിക്ക സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ വിലയിരുത്തൽ. എണ്ണവില ഉയരാത്തതും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു.
കമ്പനികളുടെ നാലാംപാദത്തിലെ ഫലങ്ങൾ പുറത്തുവിട്ടതും നിക്ഷേപകരെ ആശങ്കയിലാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂനിലിവർ, ടെക് മഹീന്ദ്ര, മാരുതി എന്നിവയുടെ ഓഹരികൾ താഴെപ്പോയി. മാർച്ചിൽ ലോക്ഡൗണിൻെറ പ്രത്യഘാതം ഒരാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ജൂണിലെ കണക്കുകളിൽ മാത്രേമ യഥാർഥ വസ്തുത പുറത്തു വരികയുള്ളുവെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സെൻസെക്സിൽ മരുന്നു കമ്പനികളായ സൺ ഫാർമ, സിപ്ല കമ്പനികൾക്ക് മാത്രമേ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. മെറ്റൽ, ബാങ്കിങ്, ഓട്ടോമൊബൈൽ എന്നിവയുടെ ഓഹരികൾ താഴെപ്പോയി. ബജാജ് ഫിനാൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.