കൊറോണയും യെസ് ബാങ്കും എണ്ണവിലയും; തകർന്നടിഞ്ഞ് ആഭ്യന്തരവിപണി
text_fieldsന്യൂഡൽഹി: െകാറോണ വൈറസ് ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളിലും ഒരുേപാലെ ഭീതിവിതക്കാൻ തുടങ്ങിയതോടെ ഇന്ത്യ ൻ ഓഹരിവിപണി കൂപ്പുകുത്തി. പത്തുവർഷത്തിനിടെ ഒരുദിവസം നേരിടുന്ന ഏറ്റവും വലിയ ഇടിവാണ് ഓഹരിവിപണികൾ നേരിട്ടത്.
ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 2400 പോയിൻറ് ഇടിഞ്ഞു. ആഗോള, ഇന്ത്യൻ വിപണികളിൽ മാന്ദ്യം പിടിമുറുക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഒരു ഘട്ടത്തിൽ സെൻസെക്സ് 2,419 പോയിൻറും ദേശീയ ഒാഹരി സൂചികയായ നിഫ്റ്റി 648 േപായിൻറും ഇടിഞ്ഞിരുന്നു.
ഒ.എൻ.ജി.സി, ഇൻഡസൻഡ് ബാങ്ക്, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ എന്നിവയുടെ ഓഹരികൾ 15.37 ശതമാനം ഇടിഞ്ഞു. 2012 ൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞപ്പോഴുണ്ടായ അതേ തോതിലുള്ള നഷ്ടമാണ് റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള കമ്പനികൾ ഇപ്പോൾ നേരിടുന്നത്. നിഫ്റ്റിയിൽ മെറ്റൽ, മീഡിയ, പൊതുമേഖല ബാങ്കുകൾ എന്നിവയുടെ ഓഹരികൾ 7.04 ശതമാനം ഇടിഞ്ഞു.
കൊറോണ വൈറസ് ഇന്ത്യയിൽ 43പേർക്ക് ബാധിച്ചതും യെസ് ബാങ്ക് പ്രതിസന്ധിയും ആഗോള എണ്ണവിലയിലെ ഇടിവുമാണ് ഇന്ത്യൻ വിപണിയെ പിടിച്ചുലച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോകമെമ്പാടും 1,07,000 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ 3300 ൽ അധികം മരിക്കുകയും ചെയ്തു. വൻതോതിലുള്ള കൊറോണ വൈറസ് വ്യാപനം ബിസിനസ് ശൃംഖലകളെയും പ്രതികൂലമായി ബാധിച്ചു. നിഫ്റ്റി 10,000 ൽ താഴെ പോകാനുള്ള സാധ്യതയും തള്ളികളയാനാകില്ലെന്ന് മുംബൈയിലെ അരിഹന്ത് കാപിറ്റൽ മാർക്കറ്റ് ഡയറക്ടർ അനിത ഗാന്ധി പറയുന്നു.
യെസ് ബാങ്ക് പ്രതിസന്ധിയും ഇതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഇന്ത്യൻ വിപണിയിൽ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിെന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതും അദ്ദേഹത്തിെൻറ മകളുടെ വീട്ടിൽ നടന്ന റെയ്ഡും ഇതിന് ആക്കം കൂട്ടി. തിങ്കളാഴ്ച സി.ബി.ഐ റാണ കപൂറുമായി ബന്ധപ്പെട്ട ഏഴോളം ഇടങ്ങളിൽ റെയ്ഡും സംഘടിപ്പിച്ചിരുന്നു.
ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. സൗദി
എണ്ണവില കുത്തനെ കുറച്ചിരുന്നു. അസംസ്കൃത എണ്ണവില 31.5 ശതമാനം ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.