സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ തുടങ്ങി; രൂപയുടെ മുല്യത്തിൽ വീണ്ടും ഇടിവ്
text_fieldsമുംബൈ: ഒാഹരിവിപണിയിൽ ഇന്നും തകർച്ചയുടെ ദിനം. കഴിഞ്ഞയാഴ്ച നേരിട്ട നഷ്ടത്തിൽ നിന്നും സൂചികകൾക്ക് ഉയർത്തെഴുന്നേൽക്കാനായില്ല. വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ തന്നെ ബോംബൈ സൂചിക സെൻസെക്സ് 108 പോയിൻറ് താഴ്ചയിൽ 36,733ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 11100ലാണ് വ്യാപാരം നടക്കുന്നത്.
അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. മാരുതി സുസുക്കി, ഹീറോ മോേട്ടാകോർപ്പ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ റിലയന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ലുപിന്‍ എന്നിവയുടെ ഒാഹരികൾ നേട്ടത്തിലാണ്.
അതേസമയം ഡോളറിനെതിെര രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് വ്യാപാരം ആരംഭിച്ചത്. ഇറക്കുമതി ചുങ്കം വർധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപയുടെ മൂല്യം അൽപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.