Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒാഹരി വിപണിയിൽ ചരിത്ര...

ഒാഹരി വിപണിയിൽ ചരിത്ര നേട്ടം

text_fields
bookmark_border
ഒാഹരി വിപണിയിൽ ചരിത്ര നേട്ടം
cancel

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറി. ബോംബൈ സൂചിക സെൻസെക്​സ്​ 278.18 പോയിൻറ്​ ഉയർന്ന്​ 31,028ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റിയിലും മുന്നേറ്റമുണ്ടായി. നിഫ്​റ്റി 85 പോയിൻറ്​ ഉയർന്ന്​ 9,595.10ലെത്തി.

മെറ്റൽ, ​ഒാ​േട്ടാ മൊബൈൽ ഒാഹരികളാണ്​ വിപണിയിൽ നേട്ടമുണ്ടാക്കിയത്​.  ടാറ്റ സ്​റ്റീലാണ്​ കുതിപ്പിൽ ഒന്നാമത്​. ഹിൻഡാൽകോ, ഭെൽ, വേദാന്ത ഒാഹരികളും നിക്ഷേപകൾ വാങ്ങി കൂട്ടി. മെറ്റൽ സൂചികയിൽ ഇന്ന്​ നാലു ശതമാനത്തോളം നേട്ടമുണ്ട്​. ഭാരതി എയർടെൽ ഒാഹരിക്ക്​ വിപണിയിൽ മികച്ച നേട്ടമാണ്​ ഉണ്ടാക്കിയത്​. അതേസമയം ഫാർമ ഒാഹരികൾക്ക്​ തിരിച്ചടി നേരിട്ടു. സൺ ഫാർമ, സിപ്ല ഒാഹരികൾ നിക്ഷേപകർ കൈവിട്ടു. ഇന്ത്യൻ ഒായിൽ കോർപ്പറേഷ​​െൻറ ഒാഹരികളും നഷ്​ടത്തിലാണ്​. മാരുതി സുസുക്കിയാണ്​ നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി.

കൂടുതലായി വിദേശ നിക്ഷേപം വിപണിയിലേക്ക്​ ഒഴുകി എത്തിയതും മൺസുൺ സംബന്ധിച്ച പ്രവചനവും വിപണിക്ക്​ ഗുണകരമാവുകയായിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയില്ലെന്ന പ്രഖ്യാപനവും വിപണിക്ക്​ ഗുണകരമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSE SensexNSE Nifty
News Summary - share market record close
Next Story