ഒാഹരിവിപണി അഞ്ചാംദിവസവും നേട്ടത്തിൽ; സെൻസെക്സ് 274 പോയൻറ് ഉയർന്നു
text_fieldsമുംബൈ: മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തിയെങ്കിലും പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയതോടെ ബോംബെ ഒാഹരി സൂചികയായ സെൻസെക്സ് 300 പോയേൻറാളം ഉയർന്നു. ദേശീയ ഒാഹരി സൂചികയായ നിഫ്റ്റി 10,000 ത്തിന് അടുത്തെത്തി. തുടർച്ചയായ അഞ്ചാം വ്യാപാര ദിവസമാണ് ഒാഹരി വിപണിയിൽ നേട്ടം.
സെൻസെക്സ് 274 പോയൻറ് ഉയർന്ന് 33,577ലാണ് വ്യാപാരം. നിഫ്റ്റി 74.95 പോയൻറ് ഉയർന്ന് 9902.10 ലുമാണ് വ്യാപാരം.ഒാേട്ടാ, ഫാർമ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഒാഹരികളാണ് നേട്ടം കൊയ്യുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിൻറ്സ്, ഹീറോ മോേട്ടാകോർപ് തുടങ്ങിയവയാണ് നേട്ടത്തിലുള്ള ഒാഹരികൾ. നിഫ്റ്റിയിലെ എല്ലാ ഒാഹരികളും നേട്ടത്തിലാണ്.
കഴിഞ്ഞ ദിവസമാണ് ഇൻവെസ്റ്റേഴ്്സ് സർവിസ് ഇന്ത്യയുടെ റേറ്റിങ് ബി.എ.എ 2ൽ നിന്ന് ബി.എ.എ 3ലേക്ക് താഴ്ത്തിയത്. എന്നാൽ നിക്ഷേപകരെ ഇത് ആശങ്കപ്പെടുത്തിയിട്ടില്ല. അതേസമയം ലോക്ഡൗണിന് ശേഷം വാണിജ്യ പ്രവർത്തനങ്ങൾ വീണ്ടും പുനരാംഭിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.